city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കേന്ദ്രം സഹായിച്ചില്ല, കേരളം തളർന്നില്ല' നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; 'ഇഎംഎസ് മത്സരിച്ച് വിജയിച്ച മണ്ണിൽ സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നതിൽ അഭിമാനം'

 Kerala CM Pinarayi Vijayan addressing four-year celebration event
Photo: Arranged

● നിപ, ഓഖി, പ്രളയം തുടങ്ങിയ പ്രതിസന്ധികളിൽ സർക്കാർ തളർന്നില്ല.
● ജനങ്ങളുടെ സഹകരണത്തോടെ പ്രതിസന്ധികളെ മറികടന്നു.
● ദേശീയപാത നിർമ്മാണം വേഗത്തിലായി, ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയായി.
● ലൈഫ് മിഷനിലൂടെ നാലര ലക്ഷം വീടുകൾ നൽകി.

പിലിക്കോട്: (KasargodVartha) ഇഎംഎസ് മത്സരിച്ച് വിജയിച്ച മണ്ണിൽ സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപ, ഓഖി, പ്രളയം തുടങ്ങിയ പ്രതിസന്ധികളിൽ തളരാതെ സർക്കാർ മുന്നോട്ട് പോയി. ഒരു ഘട്ടത്തിലും കേന്ദ്ര സർക്കാരിൻ്റെ സഹായം ലഭിച്ചില്ല. ലഭിക്കുന്ന സഹായങ്ങൾ പോലും തടയുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കേരളം തകരട്ടെ എന്ന നശീകരണ വികാരമാണ് കേന്ദ്ര സർക്കാരിനെ നയിച്ചതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.

ജനങ്ങളുടെ സഹകരണത്തോടെ പ്രതിസന്ധികളെ മറികടന്ന കേരളത്തെ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. കേന്ദ്ര സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചപ്പോൾ പ്രതിപക്ഷം അവർക്കൊപ്പം നിന്നു.

രാജ്യത്തിൻ്റെ മുന്നിൽ നമ്പർ വൺ ആയി കേരളത്തിന് അവാർഡുകൾ ലഭിച്ചു. ദേശീയപാത നിർമ്മാണം വേഗത്തിലായി. ഗെയിൽ പൈപ്പ് ലൈനിലൂടെ അടുക്കളയിൽ ഗ്യാസ് എത്തി. എടമൺ - കൊച്ചി പവർ ഹൈവേ പൂർത്തിയാക്കി. കോവളം - ബേക്കൽ ജലപാത, തീരദേശപാത തുടങ്ങിയ വികസന നേട്ടങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. 

യുഡിഎഫ് സർക്കാർ കുടിശ്ശികയാക്കിയ ക്ഷേമ പെൻഷൻ കൊടുത്തു തീർത്തു. ലൈഫ് മിഷനിലൂടെ നാലര ലക്ഷം വീടുകൾ നൽകി. അത് അഞ്ച് ലക്ഷത്തിലേക്ക് എത്താൻ പോകുന്നു.

കേന്ദ്ര സർക്കാരിനും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്കുമെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കേന്ദ്രം സഹായിച്ചില്ലെങ്കിലും കേരളം തകരില്ലെന്നും എണ്ണിപ്പറയാൻ കഴിയുന്ന നാഴികക്കല്ലുകൾ ഒമ്പത് വർഷത്തെ ഭരണം കൊണ്ട് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് സർക്കാരിൻ്റെ നാലാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.

Summary: Chief Minister Pinarayi Vijayan inaugurated the fourth anniversary celebrations of the government, highlighting the achievements despite facing numerous crises and the central government's lack of support. He emphasized the state's resilience and development milestones.

#KeralaGovernment, #PinarayiVijayan, #FourthAnniversary, #KeralaDevelopment, #CentralGovernment, #KeralaAchievements

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia