കേരള കോണ്‍ഗ്രസ് വീണ്ടും കാലുമാറി; ഇത്തവണ ബിജെപിക്കൊപ്പം
Jun 7, 2017, 16:19 IST
പാലാ: (www.kasargodvartha.com 07.06.2017) കേരള കോണ്‍ഗ്രസ് വീണ്ടും കാലുമാറി. ഇത്തവണ ബിജെപിക്കൊപ്പം. കോട്ടയം ജില്ലയിലാണ് വീണ്ടും കേരള കോണ്‍ഗ്രസ് കാലുമാറിയത്. യുഡിഎഫ് ഭൂരിപക്ഷ പഞ്ചായത്ത് ആയ മുത്തോലിയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ബിജെപി അംഗം വിജയിച്ചത്.
പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ചാണ് കേരള കോണ്‍ഗ്രസ് അംഗം ബിജെപി അംഗത്തിന് വോട്ട് ചെയ്തത്. സ്വതന്ത്ര അംഗത്തിന് വോട്ട് ചെയ്യാനായിരുന്നു പാര്‍ട്ടി വിപ്പ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ പിന്തുണ കേരള കോണ്‍ഗ്രസിന് ലഭിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.
കോണ്‍ഗ്രസില്‍ നിന്നാണ് കേരള കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തത്. സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തും കോണ്‍ഗ്രസിനെയാണ് തോല്‍പ്പിച്ചത്.
Keywords: Kerala, news, Top-Headlines, Kottayam, BJP, Congress, Political party, Politics, Kerala congress supports BJP.