Kerala Congresses merged | കാസര്‍കോട്ട് കേരള കോണ്‍ഗ്രസ് (ബി) ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ലയിച്ചു
Jul 18, 2022, 21:23 IST
കാസര്‍കോട്: (www.kasargodvartha.com) കേരള കോണ്‍ഗ്രസ് (ബി) കാസര്‍കോട് ജില്ലാ കമിറ്റി ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ലയിച്ചു. കര്‍മംതൊടി കാവേരി ഓഡിറ്റോറിയത്തില്‍ നടന്ന ലയന സമ്മേളനം ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറി അഡ്വ. ഫ്രാന്‍സിസ് തോമസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരള കോണ്‍ഗ്രസ് കേരളത്തിലെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ടിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സണ്ണി അരമന, വൈസ് പ്രസിഡണ്ടുമാരായ സണ്ണി ഈഴകുന്നേല്‍, സുനില്‍ ജോസഫ്, ജനറല്‍ സെക്രടറി രതീഷ് പുതിയപുരയില്‍, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എബ്രഹാം വര്‍ഗീസ്, സെക്രടറി രവീന്ദ്രന്‍ കാനക്കോട്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, രാജന്‍ ചാത്തങ്കൈ, ഹമീദ്, സണ്ണി പടിമരുത്, ജോമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Politics, Political Party, Congress, Kerala Congress (B), Democratic Kerala Congress, Kerala Congress (B) merged with Democratic Kerala Congress.
< !- START disable copy paste -->