city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന ബജറ്റില്‍ കാസര്‍കോടിന് 90 കോടിയുടെ പാക്കേജ്; ജില്ലയില്‍ പുതിയ റവന്യൂ ഡിവിഷന്‍

കാസര്‍കോട്: (www.kasargodvartha.com 03.03.2017) വികസനം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി തുക നീക്കിവെച്ചു.

സംസ്ഥാന ബജറ്റില്‍ കാസര്‍കോടിന് 90 കോടിയുടെ പാക്കേജ്; ജില്ലയില്‍ പുതിയ റവന്യൂ ഡിവിഷന്‍


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആശ്വാസപദ്ധതികള്‍ക്കടക്കം കാസര്‍കോടിന് പാക്കേജിന് 90 കോടി രൂപ അനുവദിച്ചു. കാസര്‍കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓരോ റവന്യു ഡിവിഷന്‍ കൂടി അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന് 10 കോടി, കയ്യൂര്‍ കാര്‍ഷിക കലാപ മ്യൂസിയത്തിന് 50 ലക്ഷം, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകത്തിന് ഒരു കോടി രൂപ, അര്‍ളടുക്ക-നെക്രമ്പാറ-നാരമ്പാടി-പുണ്ടൂര്‍ റോഡിന് 15 കോടി എന്നിവ നീക്കിവെച്ചത് ജില്ലക്ക് നേട്ടമായി.

മേല്‍പ്പറമ്പില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ അനുവദിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം ജില്ലയിലെ ക്രമസമാധാനരംഗത്ത് മുതല്‍ക്കൂട്ടാകും. മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വന്നാല്‍ ബേക്കല്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ മേല്‍പ്പറമ്പില്‍ ഉള്‍പ്പെടും.
അതേ സമയം കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്. ജില്ലയില്‍ പാതിവഴിയിലുള്ള പല വികസനപദ്ധതികളുടെയും കാര്യത്തിലും ഈ അവസ്ഥ തുടരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Budget, CPM, Minister, E.Chandrashekharan-MLA, Kanhangad, Development project, Revenue-district, news, Top-Headlines, Politics, Political party, LDF, Kerala budget 2017: 90 Crore's package for Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia