city-gold-ad-for-blogger

തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് ആദ്യവാരം ഉണ്ടായേക്കും; കളം നിറയാൻ ജാഥകളുമായി മുന്നണികൾ; എല്ലാം കാസർകോട്ടുനിന്ന്; പ്രതീക്ഷകളും കണക്കുകൂട്ടലുകളും ഇങ്ങനെ

A generic image of a political rally in Kerala with party flags.
Photo Credit: Facebook/ V D Satheesan, MV Govindan Master

● വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് 'പുതുയുഗ യാത്ര' ഫെബ്രുവരി 6-ന് തുടങ്ങും.
● കാസർകോട്ടുനിന്ന് ആരംഭിച്ച് തിരുവനന്തപുരത്താണ് ഇരു ജാഥകളും സമാപിക്കുന്നത്.
● ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽ.ഡി.എഫും, തിരിച്ചുവരവിനായി യു.ഡി.എഫും.
● ബിനോയ് വിശ്വത്തിന്റെ തെക്കൻ മേഖലാ ജാഥ ഫെബ്രുവരി 4-ന്.
● ശബരിമല വിഷയവും ക്ഷേമ പെൻഷനും പ്രധാന പ്രചാരണ ആയുധങ്ങൾ.

കുഞ്ഞിക്കണ്ണൻ മുട്ടത്ത്

കാസർകോട്: (KasargodVartha) നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മാർച്ച് ആദ്യവാരം പുറത്തിറങ്ങാനിരിക്കെ, കേരള രാഷ്ട്രീയം സജീവ പ്രചാരണത്തിലേക്ക് കടക്കുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികൾ സംസ്ഥാനമാകെ ജാഥകളുമായി കളം നിറയാൻ പോകുകയാണ്. 

എൽ.ഡി.എഫ് ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ, തദ്ദേശ തിരഞ്ഞെടുപ്പിലെ വമ്പൻ വിജയം ആവർത്തിച്ച് അധികാരമാറ്റത്തിന്റെ പ്രതീക്ഷകളാണ് യു.ഡി.എഫ് ഉയർത്തിപ്പിടിക്കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ഞായറാഴ്ച മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ തുടക്കമാകും. സംസ്ഥാനത്ത് നടത്തുന്ന മൂന്ന് ജാഥകളിൽ ആദ്യത്തേതാണിത്. 

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിക്കാട്ടിയാണ് ജാഥ പര്യടനം നടത്തുന്നത്.

കാസർകോട് ജില്ലയിൽ നാല് കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം. ആദ്യദിവസം വൈകിട്ട് അഞ്ച് മണിക്ക് കാസർകോട് മണ്ഡലത്തിലെ നുള്ളിപ്പാടിയിൽ സമാപനം. രണ്ടാം ദിവസം ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പയ്യന്നൂരിൽ സമാപിക്കും. 

സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാർ എം.പിയാണ് ജാഥാ മാനേജർ. വിവിധ ഘടകകക്ഷി നേതാക്കൾ സ്ഥിരാംഗങ്ങളായും അണിനിരക്കുന്നു. ഇതിനൊപ്പം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഫെബ്രുവരി നാലിന് മൂന്ന് മണിക്ക് ചേലക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഉദ്ഘാടനം ചെയ്യും.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് രാഷ്ട്രീയ ജാഥയ്ക്ക് ‘പുതുയുഗ യാത്ര’ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഫെബ്രുവരി ആറിന് കാസർകോട്ടുനിന്ന് ആരംഭിക്കുന്ന ജാഥ മാർച്ച് ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ മഹാസമ്മേളനത്തോടെ സമാപിക്കും. ‘കേരളത്തെ വീണ്ടെടുക്കാൻ യു.ഡി.എഫ്’ എന്നതാണ് പ്രചാരണ തീം. 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്ന ജാഥയിൽ സംസ്ഥാനത്തെ എല്ലാ പ്രമുഖ നേതാക്കളും അണിനിരക്കുമെന്നാണ് പ്രതീക്ഷ.

 kerala-assembly-election-2026-notification-march-political-

ഭരണവിരുദ്ധ വികാരം ഉയർത്തിപ്പിടിച്ചും ജനപിന്തുണ വിപുലപ്പെടുത്തിയും തിരഞ്ഞെടുപ്പ് മുന്നേറ്റം ലക്ഷ്യമിട്ടാണ് യു.ഡി.എഫിന്റെ യാത്ര. സമീപകാല ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ പ്രകടനം യു.ഡി.എഫിന് ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് മുന്നണി വിലയിരുത്തുന്നു. 2026-ൽ അധികാരം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും മുസ്ലിം ലീഗും അടങ്ങുന്ന യു.ഡി.എഫ് ടീം.

എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡമാകില്ലെന്ന രാഷ്ട്രീയ യാഥാർത്ഥ്യം നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ മേൽക്കൈ ലഭിച്ചെങ്കിലും പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ശക്തമായി തിരിച്ചെത്തിയ അനുഭവവും മുന്നണികളുടെ മുന്നിലുണ്ട്. 

വിജ്ഞാപനം അടുത്തെത്തുമ്പോൾ, ജാഥകളിലൂടെ രാഷ്ട്രീയ ചൂട് വർധിപ്പിച്ച് വോട്ടർമാരെ നേരിൽ കാണാനാണ് മുന്നണി നേതാക്കളുടെ ശ്രമം. ഭരണത്തുടർച്ചയോ അതോ അധികാരമാറ്റമോ എന്നത് നിശ്ചയിക്കാനുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടമായാണ് ഈ ജാഥകൾ വിലയിരുത്തപ്പെടുന്നത്.

യാത്രകൾക്കിടയിൽ തന്നെ സ്ഥാനാർത്ഥി ചർച്ചകളും പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 100 സീറ്റിലധികം നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് യു.ഡി.എഫ് ടീം അവകാശപ്പെടുമ്പോൾ, പിണറായി 0.3 എന്ന അത്ഭുതത്തോടെ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്.

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ യാത്രകളൊന്നും പ്ലാൻ ചെയ്തിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മേൽക്കൈ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അഞ്ച് മുതൽ 10 വരെ സീറ്റുകൾ നേടി ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്തുകയെന്നതാണ് എൻ.ഡി.എയുടെ തന്ത്രം.

ശബരിമല സ്വർണ്ണക്കൊള്ള, വിലക്കയറ്റം, സംസ്ഥാനത്തിന്റെ കടക്കെണി, പിണറായി സർക്കാരിന്റെ അഴിമതിയും ധൂർത്തും നിറഞ്ഞ ഭരണം, ബി.ജെ.പിുമായുള്ള രഹസ്യധാരണ തുടങ്ങി നിരവധി വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഉയർത്താൻ പോകുന്നത്. 

എന്നാൽ ഭരണനേട്ടങ്ങളും ക്ഷേമപെൻഷൻ കൂട്ടിയതും ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമകാര്യങ്ങളും അടക്കം ചർച്ചയാക്കി നേട്ടം കൊയ്യാനാണ് എൽ.ഡി.എഫിന്റെ നീക്കം. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് യു.ഡി.എഫ് - എൽ.ഡി.എഫ് മുന്നണികളെന്നും കേരള ജനത മാറ്റത്തിനായി കാത്തുനിൽക്കുന്നതായും വ്യക്തമാക്കിയാണ് എൻ.ഡി.എ പ്രചാരണം കൊഴുപ്പിക്കുക.

ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്

Article Summary: As the Kerala Assembly Election notification is expected in early March, major political fronts are launching statewide yatras starting from Kasaragod. CPM State Secretary M.V. Govindan begins his march today, while Opposition Leader V.D. Satheesan will start on February 6.

#KeralaElection2026 #LDF #UDF #PinarayiVijayan #VDSatheesan #Kasaragod #Politics #MVGovindan #AssemblyPolls

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia