city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോഡിയെയും പിണറായിയെയും രൂക്ഷമായി വിമർശിച്ച് കെ സി വേണുഗോപാൽ; 'പുതിയ സമരമുറകൾ രാജ്യത്ത് അനിവാര്യം'; സ്വന്തം തട്ടകത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർക്കൊപ്പം സജീവമായി എ ഐ സി സി ജനറല്‍ സെക്രടറി

ആലപ്പുഴ: (www.kasargodvartha.com 02.11.2021) ജനങ്ങളെ ഒരു പോലെ ദ്രോഹിക്കുന്നെന്നാരോപിച്ച് കേന്ദ്ര-സംസ്ഥാന സർകാരുകളെ രൂക്ഷമായി വിമർശിച്ച് സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രടറി കെ സി വേണുഗോപാൽ എം പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ ദ്രോഹിക്കുന്നതിൽ മത്സരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് ചർച ചെയ്യപ്പെടേണ്ട പുതിയ സമരമുറകൾ അനിവാര്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

   
മോഡിയെയും പിണറായിയെയും രൂക്ഷമായി വിമർശിച്ച് കെ സി വേണുഗോപാൽ; 'പുതിയ സമരമുറകൾ രാജ്യത്ത് അനിവാര്യം'; സ്വന്തം തട്ടകത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർക്കൊപ്പം സജീവമായി എ ഐ സി സി ജനറല്‍ സെക്രടറി



ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം കേരളത്തിലെ ഏറ്റവും പ്രയംകുറഞ്ഞ, പട്ടണക്കാട് കോണ്‍ഗ്രസ് യൂനിറ്റ് കമിറ്റി പ്രസിഡന്റ് അഭിരാമിക്ക് ബുക് നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കബളിപ്പിക്കുന്ന ഗവണ്‍മെന്റിനെതിരെയാണ് കോണ്‍ഗ്രസ് പാര്‍ടി സമരം ചെയ്യുന്നത്. പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ദേഹത്ത് വാഹനം ഓടിച്ചുകയറ്റുന്ന മന്ത്രി പുത്രന്മാരുള്ള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളും മികച്ച സംഘാടകരുമൊക്കെയാണ് കെ പി സി സി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ മുതല്‍ മാര്‍ച് 31 വരെ പാര്‍ടിയില്‍ അംഗമാകാം. വിവിധ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ടിയില്‍ ചേരാന്‍ നിരവധിയാളുകളുണ്ട്. പാര്‍ടിയില്‍ നിന്ന് വിട്ടുപോകുന്നവരെ കുറിച്ചാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച ചെയ്യുന്നത്. ബൂത് കമിറ്റികള്‍, സിയുസികള്‍ സജീവമാക്കണം. പുതിയ കാഴ്ചപ്പാടോടെ പാര്‍ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ആറുമാസത്തിനുള്ളില്‍ തന്നെ പിണറായി സര്‍കാരിന് വോട് ചെയ്തവര്‍ നിരാശരായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍കാര്‍ പിന്‍മാറി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കിറ്റും പെന്‍ഷനും വിതരണം ചെയ്തതെന്ന് ജനങ്ങള്‍ മനസിലായി കഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രടറിമാരായ എ എ ശുകൂർ, കെ പി ശ്രീകുമാര്‍, എം ജെ ജോബ്, നിര്‍വാഹക സമിതിയംഗങ്ങളായ അഡ്വ. ഡി സുഗതന്‍, എം മുരളി, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, കോശി എം കോശി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗങ്ങളായ അഡ്വ. എം.ലിജു, ശാനിമോള്‍ ഉസ്മാന്‍, ബി ബൈജു, എന്‍ രവി, സുനില്‍ പി ഉമ്മന്‍, എ കെ രാജന്‍, സി കെ ഷാജിമോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആലപ്പുഴയിലെ സ്വന്തം തട്ടകത്തിൽ മെമ്പർഷിപ് ക്യാമ്പയിനിൽ പ്രവർത്തകർക്കൊപ്പം സജീവമായി പങ്കെടുത്ത കെ സി ആവേശം വിതറിയാണ് മടങ്ങിയത്.


Keywords:  Alappuzha, Kerala, News, Politics, K.C.Venugopal, Narendra-Modi, Pinarayi-Vijayan, Secretary, Government, Congress, Committee, Top-Headlines, Ramesh-Chennithala, President, KC Venugopal criticizes Modi and Pinarayi Vijayan. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia