city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രചാരണ തിരക്കിൽ കാസർകോട്ടെ ഇടത് സ്ഥാനാർഥി; ചരമ ദിനത്തിൽ ഇ എം എസ് ഓർമകൾ അയവിറക്കി മായിപ്പാടി രാജകുടുംബാംഗം

ചെർക്കള: (www.kasargodvartha.com 19.03.2021) നിയമസഭാ തെരെഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന്റെ ആവേശവുമായി കാസർകോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫ് പ്രചാരണം തുടരുന്നു. പരമാവധി വോടുകൾ സമാഹരിക്കാനുള്ള തീവ്ര പ്രയത്നത്തിലാണ് അദ്ദേഹം.

വെള്ളിയാഴ്ച ചെങ്കള പഞ്ചായത്തിലെ വിവിധയിടങ്ങളിലായിരുന്നു പര്യടനം. മായിപ്പാടി രാജകുടുംബാംഗം എം ജെ രാജയുടെ പാടി പാലസിലെത്തി. ഇ എം എസിന്റെ ചരമ ദിനം കൂടിയായ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ കാലത്തെ ജ്വലിക്കുന്ന ഓർമകളും അനുഭവങ്ങളും അദ്ദേഹം അയവിറക്കി. പാടിയിലെ തറവാട് സ്ഥാനികരെയും കണ്ടു. സി വി കൃഷ്‌ണൻ, നാരായണൻ ചാൽക്കര എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

പ്രചാരണ തിരക്കിൽ കാസർകോട്ടെ ഇടത് സ്ഥാനാർഥി; ചരമ ദിനത്തിൽ ഇ എം എസ് ഓർമകൾ അയവിറക്കി മായിപ്പാടി രാജകുടുംബാംഗം

ചെങ്കള ഇ കെ നായനാർ സഹകരണ ആശുപത്രി സന്ദർശിച്ച് രോഗികളോടും ജീവനക്കാരോടും വോട് തേടി. നെല്ലിക്കട്ട, ആലമ്പാടി, നായന്മാർമൂല, പന്നിപ്പാറ, ചേരൂർ, ചെർക്കള പ്രദേശങ്ങളിലും പര്യടനം നടത്തി. ടി എം എ കരീം, ഖലീൽ എരിയാൽ, ഷാഫി സന്തോഷ് നഗർ, സിദ്ദിഖ് പാലോത്ത്‌, പ്രവീൺ പാടി സ്ഥാനാർഥിയെ അനുഗമിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Kasargode Left candidate M A Latheef in campaign rush.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia