city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് ദളിത് ലീഗിന് ഉള്ളത് 15 ജനപ്രതിനിധികൾ; സംഗമം 28ന്

കാസര്‍കോട്: (www.kasargodvartha.com 25.01.2021) മുസ്ലിം ലീഗിന്റെ പോഷകസംഘടനയായ ദളിത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ദളിത് ലീഗ് സംഗമം 28ന് വ്യാഴാഴ്ച കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹാളിലെ മദറുഅമ്മ നഗറില്‍ നടക്കും. ജില്ലയിലെ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുവാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ സ്വരൂപിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പക്കാനും വേണ്ടിയാണ് ദളിത് ലീഗ് സംഗമം നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംഗമത്തില്‍ ജില്ലയിലെ 15 ദളിത് ലീഗ് ജനപ്രതിനിധികളെ ആദരിക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ് മദലി ഉദ്ഘാടനം ചെയ്യും. ദളിത് ലീഗ് ജില്ലാ കമിറ്റി പ്രസിഡന്റ് കെ എല്‍ പുണ്ഡരീകാക്ഷ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രടറി കലാഭവന്‍ രാജു സ്വാഗതം പറയും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല മുഖ്യാതിഥിയായിരിക്കും. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന്‍ മുഖ്യപ്രഭാഷണം നടത്തും. 

കാസർകോട്ട് ദളിത് ലീഗിന് ഉള്ളത് 15 ജനപ്രതിനിധികൾ; സംഗമം 28ന്

11 മണിക്ക് ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രടറി എ അബ്ദുർ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം കടവത്ത്, യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അശ്റഫ് എടനീര്‍, എം എസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, എസ്ടിയു സംസ്ഥാന സെക്രടറി കെപി മുഹമ്മദ് അശ്‌റഫ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, ഖാദര്‍ ഹാജി ചെങ്കള സംബന്ധിക്കും.

12 മണിക്ക് മുസ്‌ലിം ലീഗും ദളിത് സമൂഹവും എന്ന വിഷയത്തില്‍ നടക്കുന്ന ദളിത് സെമിനാറില്‍ ദളിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി എ പി ഉണ്ണികൃഷ്ണന്‍ വിഷയമവതരിപ്പിക്കും. മുസ്‌ലിം ലീഗ് ജില്ലാ സെക്രടറി മൂസാ ബി ചെര്‍ക്കള ആമുഖ പ്രഭാഷണം നടത്തും.

മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ വി കെ പി ഹമീദലി, എം എസ് മുഹമ്മദ് കുഞ്ഞി, എബി യൂസുഫ് ഹാജി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, പി എം മുനീര്‍ ഹാജി, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മധു, രാജു കൃഷ്ണന്‍, ശശി അജക്കോട് പ്രസംഗിക്കും. ഉച്ചയ്ക്ക് 2.30 മുതല്‍ കന്യപ്പാടി ബൊളിക്കെ ജ്ഞാന കലാ സംഘം അവതരിപ്പിക്കുന്ന തുളു കലാപരിപാടികളും വിവിധ നൃത്ത്യങ്ങളും നാടന്‍പാട്ടുകളും അരങ്ങേറും. 

വാർത്താ സമ്മേളനത്തില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രടറി മൂസാ ബി ചെര്‍ക്കള, ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രടറി കലാഭവന്‍ രാജു, വൈസ് പ്രസിഡന്റ് ശശി അജക്കോട്, കാസര്‍കോട് നഗരസഭ സ്റ്റാൻഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ റീത്ത, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജയന്‍ ചട്ടഞ്ചാല്‍ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Muslim-league, Meet, Press meet, Politics, Programme, Kasargod Muslim League has 15 Dalit representatives; Dalit League meeting on the 28th.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia