കാസര്‍കോട് എംഎല്‍എ പൂര്‍ണ പരാജയം: അഡ്വ.കെ ശ്രീകാന്ത്
Mar 31, 2021, 22:30 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2021) കഴിഞ്ഞ 10 വര്‍ഷമായി കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുസ്ലീം ലീഗ് എംഎല്‍എ എന്‍, എ എന്‍എ നെല്ലിക്കുന്ന് പൂര്‍ണ പരാജയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റും കാസര്‍കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഡ്വ. കെ ശ്രീകാന്ത്. കാസര്‍കോട് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ വര്‍ഷങ്ങളായിട്ടുള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെ പരിഹരിച്ചിട്ടില്ല. കഴിഞ്ഞകാലങ്ങളില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ തന്നെയാണ് ഇപ്പോഴും എംഎല്‍എ നല്‍കുന്നത്. വികസന മുരടിപ്പ് മാത്രമാണ് മണ്ഡലത്തില്‍. എംഎല്‍എയുടെ സ്വന്തം വാര്‍ഡില്‍ തന്നെയുള്ള അങ്കണവാടിക്ക് സ്വന്തം കെട്ടിടം ഇല്ല. വാടകക്കെട്ടിടത്തിലാണ് അങ്കണവാടി അവിടെ പ്രവര്‍ത്തിക്കുന്നത്.
മണ്ഡലത്തിലെ വര്‍ഷങ്ങളായിട്ടുള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെ പരിഹരിച്ചിട്ടില്ല. കഴിഞ്ഞകാലങ്ങളില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ തന്നെയാണ് ഇപ്പോഴും എംഎല്‍എ നല്‍കുന്നത്. വികസന മുരടിപ്പ് മാത്രമാണ് മണ്ഡലത്തില്‍. എംഎല്‍എയുടെ സ്വന്തം വാര്‍ഡില്‍ തന്നെയുള്ള അങ്കണവാടിക്ക് സ്വന്തം കെട്ടിടം ഇല്ല. വാടകക്കെട്ടിടത്തിലാണ് അങ്കണവാടി അവിടെ പ്രവര്‍ത്തിക്കുന്നത്.
അങ്ങനെയുള്ള ഒരു എംഎല്‍എ എങ്ങനെ മറ്റു പ്രശ്‌നങ്ങള്‍ ഇടപെടും. അദ്ദേഹത്തിന്റെ വീടിനു പരിസരത്തുള്ള ഒരു പുഴ മാലിന്യങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുകയാണ്. മാലിന്യ നിര്‍മ്മാര്‍ജനത്തിനായി ഒന്നും ചെയ്യാന്‍ എംഎല്‍എയ്ക്ക് സാധിച്ചിട്ടില്ല. മണ്ഡലത്തിലെ എസ്‌സി എസ്ടി കോളനികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചയാണ് ഗോളിയടുക്ക കോളനി പോലുള്ള കോളനികളില്‍ കാണാന്‍ സാധിക്കുന്നത്.
കുടിവെള്ള സംഭരണിയുടെ കീഴിലാണ് ഗോളിയടുക്ക കോളനിയില്‍ രണ്ടു കുട്ടികള്‍ അടങ്ങുന്ന ഒരു കുടുംബം താമസിക്കുന്നത്. ഗാന്ധിഗ്രാമം എന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഒരു കോളനി കൂടിയായിരുന്നു ഈ ഗോളിയടുക്ക. ഒരു കുടുംബത്തിന്റെ മാത്രം ഒറ്റപ്പെട്ട സംഭവമല്ല ഇത്. പട്ടികജാതി പട്ടികവര്‍ഗക്കാരെ അവഗണിക്കുകയായിരുന്നു മുന്‍ എംഎല്‍എ ചെയ്തത്.
എംഎല്‍എ ഫണ്ട് വിനിയോഗത്തെക്കുറിച്ച് വ്യാപക ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട് എയിംസ് കൊണ്ടുവരാന്‍ ഒരു ശ്രമവും എംഎല്‍എ നടത്തിയിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സകല മേഖലകളില്‍ തികഞ്ഞ അനാസ്ഥയാണ് മുന്‍ എംഎല്‍എയും സംസ്ഥാന സര്‍ക്കാരും കാസര്‍കോട്ടെ ജനങ്ങളോട് കാണിച്ചിരിക്കുന്നത്. ബിജെപി വിരുദ്ധ രാഷ്ട്രീയം പറഞ്ഞാണ് മുസ്ലിംലീഗ് കഴിഞ്ഞകാലങ്ങളില്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്നും അന്ധകാരത്തിലാണ് കാസര്‍കോട് മണ്ഡലം.
വികസനത്തിന് പേരില്‍ വോട് ചോദിക്കാന്‍ മുസ്ലിംലീഗിന് ഇത്തവണ അര്‍ഹതയില്ല. അനാവശ്യ പ്രചരണങ്ങളാണ് മണ്ഡലത്തില്‍ ഇപ്പോള്‍ മുസ്‌ലീം ലീഗ് നടത്തുന്നത്. എല്ലാവരുടേയും ഒപ്പം എല്ലാവരുടെയും വികസനമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നതെന്നും അഡ്വ. ശ്രീകാന്ത് പറഞ്ഞു. ബിജെപി നേതാക്കളായ എം സഞ്ജീവ് ഷെട്ടി, എന്‍ സതീശന്‍, ഹരീഷ് നാലംപാടി എന്നിവരും അദ്ദേഹത്തോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Press meet, Adv.Srikanth, BJP, Kasargod MLA complete defeat: Advocate K Srikanth.
< !- START disable copy paste -->