city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകൾ മാത്രം; നിശബ്ദ്ധ പ്രചരണത്തിൽ സ്ഥാനാർത്ഥികളും പ്രവർത്തകരും

കാസർകോട്: (www.kasargodvartha.com 13.12.2020) മൂന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം പ്രശ്നങ്ങളൊന്നുമില്ലാതെ സമാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനങ്ങൾ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ.പി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയവർ പ്രവർത്തകരിൽ ആവേശം പകരാൻ ശനിയാഴ്ച കാസർകോട്ട് എത്തിയിരുന്നു. പ്രമുഖ നേതാക്കളെ രംഗത്തിറക്കി വിപുലമായ പ്രചരണ പരിപാടികളാണ് മൂന്ന് മുന്നണികളും നടത്തിയത്.

പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകൾ മാത്രം; നിശബ്ദ്ധ പ്രചരണത്തിൽ സ്ഥാനാർത്ഥികളും പ്രവർത്തകരും





കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കലാശക്കൊട്ട് പൂര്‍ണമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ചും പ്രവര്‍ത്തകര്‍ പലയിടത്തും കൂട്ടംകൂടി. ഇത് നേരിയസംഘര്‍ഷത്തിലേക്കും വഴിവച്ചു. മലപ്പുറത്ത് ജില്ലാ കലക്ടറുടെ വിലക്ക് മറികടന്ന് പ്രവര്‍ത്തകര്‍ കൂട്ടംകൂടി.

കാസർകോട് ജില്ലയിൽ കൊട്ടിക്കലാശം സമാധാനപരമായി നടത്തി പാർട്ടി പ്രവര്‍ത്തകർ മാതൃകയായി. വീടുകയറി വോട്ടർമാരെ കണ്ടു പലരും കൊട്ടിക്കലാശം ലളിതമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവര്‍ കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിലും പങ്കെടുത്തു.

ആദ്യ രണ്ട് ഘട്ടത്തിലുമുണ്ടായ മികച്ച പോളിങ് അവസാന ഘട്ടത്തിലും ഉണ്ടാകുമെന്ന് തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷ. കാസർകോട് നഗരപരിധിയിൽ വാർഡുകളിൽ തന്നെ പ്രവർത്തകർ കൊട്ടി കലാശം നടത്തി. ലീഗ് കേന്ദ്രങ്ങളിൽ മാത്രമാണ് അൽപം ആവേശം നിറഞ്ഞ കൊട്ടി കലാശം ഉണ്ടായിരുന്നത്. 

Keywords:  Kerala, News, Kasaragod, Politics, Local-Body-Election-2020, Election, UDF, LDF, BJP, Ramesh-Chennithala, Top-Headlines, Kummanam Rajashekharan,  Kasargod Kottikkalasam as a model without problems; People go to the booth on Monday.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia