K Surendran വര്‍ഗീയത പ്രചരിപ്പിക്കുന്ന കാര്യത്തില്‍ സ്പീകര്‍ എ എന്‍ ശംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസെന്ന് കെ സുരേന്ദ്രന്‍
Aug 5, 2023, 15:31 IST
എം വി ഗോവിന്ദന്‍ നേരത്തേ പറഞ്ഞ കാര്യങ്ങളില്‍ നിന്നും മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമിക്കുന്നത്. ഈ മാസം 10ന് നിയമസഭയ്ക്ക് മുന്നില്‍ ബിജെപി നാമജപ ഘോഷയാത്ര നടത്തും. ശംസീര്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ പ്രതിപക്ഷം നിയമസഭയ്ക്കുള്ളില്‍ സ്പീകറെ ബഹിഷ്‌കരിക്കുമോ എന്ന് വ്യക്തമാക്കണം. ഗോവിന്ദന്‍ മലക്കം മറിഞ്ഞെങ്കിലും മുഖ്യമന്ത്രി എന്ത് പ്രതികരിക്കും എന്നറിയേണ്ടതുണ്ട്.
ശംസീര്‍ മാപ്പ് പറയുന്നതുവരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് ഉണ്ടാകും. ശംസീറിന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഇരട്ടതാപ്പ് കാണിക്കുകയാണ്. ശബരിമല വിഷയത്തിലും കോണ്‍ഗ്രസ് നിലപാട് ഇതായിരുന്നു. ഒരു ഘട്ടത്തിലും കോണ്‍ഗ്രസുമായി യോജിച്ച് സമരത്തിനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എം വി ഗോവിന്ദന്‍ സിപിഎമില്‍ റബര്‍ സ്റ്റാംപ് ആണോയെന്നും ഗോവിന്ദന്‍ പറഞ്ഞതിന് അപ്പുറം പറയാനുള്ള ധാര്‍ഷ്ട്യം റിയാസിന് എങ്ങനെ കിട്ടുന്നുവെന്നും സുരേന്ദ്രന്‍ ചോദിച്ചു. മരുമകന്‍ പറഞ്ഞതാണോ പാര്‍ടി സെക്രടറി പറഞ്ഞതാണോ സര്‍കാരിന്റെ നിലപാടെന്ന് മുഖ്യന്ത്രി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Keywords: K Surendran, Minister, PA Mohammed Riyas, Speaker, AN Shamseer, CPM, BJP, Politics, Political News, Kasargod: K Surendran against CPM.
< !- START disable copy paste -->