city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ഐ എൻ എൽ നേതൃത്വത്തിൽ വിഭാഗീയത രൂക്ഷം; പ്രസിഡണ്ടും ജനറൽ സെക്രടറിയും വിരുദ്ധ ചേരിയിൽ; മുൻസിപൽ കമിറ്റി രൂപീകരണത്തെ ചൊല്ലി പോര്

കാസർകോട്: (www.kasargodvartha.com 12.06.2021) ജില്ലാ ഐ എൻ എൽ നേതൃത്വത്തിൽ വിഭാഗീയത രൂക്ഷം. പ്രസിഡണ്ടും ജനറൽ സെക്രടറിയും വിരുദ്ധ ചേരിയിലായതോടെയാണ് പാർടിയിൽ പ്രശ്നം തുടങ്ങിയത്. അതിനിടെ ജില്ലാ - മണ്ഡലം നേതൃത്വത്തിൻ്റെ അനുമതി ഇല്ലാതെ ഒരു വിഭാഗം മുൻസിപൽ കമിറ്റി പുന:സംഘടിപ്പിച്ചതോടെ പ്രശ്നം പൊട്ടിത്തെറിയുടെ വക്കിലെത്തി.

മുൻസിപൽ കമിറ്റിയിൽ നിലനിന്നിരുന്ന പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സെക്രടറി എം എ ലത്വീഫും ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാടും പങ്കെടുത്ത കാസർകോട് മണ്ഡലം കമിറ്റി യോഗം വെള്ളിയാഴ്ച ജില്ലാ കമിറ്റി ഓഫീസിൽ ചേർന്ന് തീരുമാനമെടുത്തിരുന്നു.

കാസർകോട് ഐ എൻ എൽ നേതൃത്വത്തിൽ വിഭാഗീയത രൂക്ഷം; പ്രസിഡണ്ടും ജനറൽ സെക്രടറിയും വിരുദ്ധ ചേരിയിൽ; മുൻസിപൽ കമിറ്റി രൂപീകരണത്തെ ചൊല്ലി പോര്

അതിന് പിന്നാലെ വൈകീട്ട് ജില്ലാ ജനറൽ സെക്രടറി അസീസ് കടപ്പുറത്തിൻ്റെ സാന്നിധ്യത്തിൽ മുൻസിപൽ കമിറ്റിയിലെ ഒരു വിഭാഗം ജില്ലാ കമിറ്റി ഓഫീസിൽ തന്നെ യോഗം ചേർന്ന് പുതിയ മുൻസിപൽ കമിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണ് പോര് രൂക്ഷമായത്. മുൻസിപൽ കമിറ്റി പുനഃസംഘടിപ്പിച്ചുവെന്ന പ്രചാരണം വ്യാജമാണെന്ന് മുൻസിപൽ ജനറൽ സെക്രടറി സിദ്ദീഖ് ചേരങ്കൈ പറഞ്ഞു.

പുതിയ കമിറ്റിക്ക് അംഗീകാരമില്ലെന്ന് ജില്ലാ പ്രസിഡന്റ് മൊയ്‌തീൻ കുഞ്ഞി കളനാട് കാസർകോട് വാർത്തയോട് പറഞ്ഞു. മണ്ഡലം കമിറ്റിയുടെയും ജില്ലാ കമിറ്റിയുടെയും നിർദേശങ്ങൾ അവഗണിച്ച് യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിച്ചവർക്കെതിരെ നപടിയുണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെയും ഒരു വിഭാഗം അറിയിച്ചിട്ടുണ്ട്.

എന്നാൽ അംഗീകാരത്തോടെയാണ് കമിറ്റിയെ തെരഞ്ഞെടുത്തതെന്ന് അസീസ് കടപ്പുറം കാസർകോട് വാർത്തയോട് വ്യക്തമാക്കി. പാർടിയിലെ ഭിന്നതയെ കുറിച്ച് ചോദിച്ചപ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  Kerala, News, Kasaragod, INL, Politics, Political party, Committee, Moideen Kunji Kalanad, Azeez Kadappuram, Kasargod INL-led sectarianism intensifies; Fight over the formation of the Municipal Committee.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia