കാസര്‍കോട് ഗവ. കോളജില്‍ എംഎസ്എഫ് - കെ എസ് യു സഖ്യം സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് എംഎസ്എഫ്
Aug 27, 2019, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 27.08.2019) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കാസര്‍കോട് ഗവ. കോളജില്‍ എംഎസ്എഫ് - കെ എസ് യു സഖ്യം മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പിന്‍വലിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം എസ് എഫ് ഐ നേതാവിന്റെ പത്രിക സ്വീകരിച്ചതിന് പിന്നാലെയാണ് യുഡിഎസ്എഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചത്.
നിയമവിരുദ്ധമായാണ് എസ് എഫ് ഐ നേതാവിന്റെ പത്രിക സ്വീകരിച്ചതെന്നും നിയമപ്രകാരമുള്ള മാനദണ്ഡം എസ് എഫ് ഐയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിക്കില്ലെന്നും എംഎസ്എഫ് ആരോപിക്കുന്നു. ഓഗസ്റ്റ് 26ന് നടന്ന സൂക്ഷ്മ പരിശോധന സമയത്ത് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി പരീക്ഷ പാസാവാത്ത ആളാണെന്ന് റിട്ടേണിംഗ് ഓഫിസറും അധ്യാപകരും കണ്ടെത്തിയിരുന്നുവെന്നും ഇതേ തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ 27ന് 11 മണിക്ക് നടന്ന സൂക്ഷ്മ പരിശോധനയില്‍ എസ് എഫ് ഐ സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റ് അതേപടി ഒപ്പും, സീലും വെച്ച് കോളജിലേക്ക് അയക്കുകയാണ് ചെയ്തത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മോഡലില്‍ വ്യാജരേഖയ്ക്ക് കൂട്ടുനിന്ന് തെരഞ്ഞെടുപ്പ് രീതിയേ അട്ടിമറിക്കുകയാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസിയും പരീക്ഷ കണ്‍ട്രോളറും ചെയ്തതെന്നും സിപിഎമ്മിന്റെയും പോഷക സംഘടനകളുടേയും ഏജന്റായി പ്രവര്‍ത്തിക്കുകയാണ് ഇവരെന്നും എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോടും, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും ആരോപിച്ചു. യൂണിവേഴ്‌സിറ്റിക്കെതിരെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ സമീപിക്കുമെന്നും നിയമപരമായും രാഷ്ട്രിയ പരമായും നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം പരാജയ ഭീതി കാരണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യു ഡി എസ് എഫ് നേതാക്കള്‍ ശ്രമിച്ചതെന്ന് എസ് എഫ് ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പ്രിന്‍സിപ്പാള്‍ രേഖ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ക്ക് മെയില്‍ വഴി അയച്ചു കൊടുത്ത് പരിശോധിച്ച് യഥാര്‍ഥ രേഖയാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് നാമനിര്‍ദേശപത്രിക സ്വീകരിച്ചതെന്ന് എസ്എഫ്‌ഐ പറഞ്ഞു. തങ്ങളുന്നയിച്ച എല്ലാ വാദങ്ങളും പൊളിഞ്ഞതിന്റെ ജാള്യതയിലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വാങ്ങുന്നതായി കെ എസ് യുവും എം എസ് എഫും പ്രഖ്യാപിച്ചതെന്നാണ് ഇവരുടെ വിശദീകരണം.
Keywords: Kerala, kasaragod, news, govt.college, MSF, SFI, election, Kannur University, Politics, Kasargod Govt. College union election controversy: MSF against SFI