കാസർകോട്ട് നാല് പേര് കൂടി നാമനിര്‍ദേശ പത്രിക നല്കി
Mar 17, 2021, 22:39 IST
കാസർകോട്: (www.kasargodvartha.com 17.03.2021) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപണം തുടരുന്നു. ബുധനാഴ്ച നാല് പേർ കൂടി പത്രിക സമർപിച്ചു. കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ എൻ എ നെല്ലിക്കുന്ന് വരണാധികാരി ആര് ഡി ഒ, പി ഷാജു മുമ്പാകെയും കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി എം ബല്‍രാജ് സബ് കളക്ടര്‍ ഡി ആര് മേഘശ്രീ മുമ്പാകെയും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി ഷിബിന്‍ ടി വി (35) സഹവരണാധികാരി എസ് രാജലക്ഷ്മി മുമ്പാകെയും പത്രിക നല്കി. കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽഡിഎഫിന്റെ ഡമി സ്ഥാനാർഥിയായി സിപിഐയിലെ ഗോവിന്ദന് പള്ളിക്കാപ്പിലും പത്രിക നൽകി.
ചൊവ്വാഴ്ചയും നാല് പേർ പത്രിക സമർപിച്ചിരുന്നു. ഇതോടെ എട്ട് പേരാണ് പത്രിക നൽകിയിട്ടുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വിവി രമേശനും യുഡിഎഫ് സ്ഥാനാർഥി എകെഎം അശ്റഫും വ്യാഴാഴ്ച പത്രിക നൽകും. കാസർകോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫും വ്യാഴാഴ്ചയാണ് പത്രിക നൽകുന്നത്. മാര്ച് 19 ന് വൈകീട്ട് മൂന്ന് മണി വരെയാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുക.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, N.A.Nellikunnu, Kasargod: Four more candidates filed nomination papers.
< !- START disable copy paste -->