city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ എട്ട് മുസ്ലിം ലീഗ് നേതാക്കളെയും പ്രവർത്തകരെയും ലീഗിൽ നിന്നും സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: (www.kasargodvartha.com 14.12.2020) കാസർകോട്ടെ എട്ട് മുസ്ലിം ലീഗ് നേതാക്കളെയും പ്രവർത്തകരെയും ലീഗിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കാസർക്കോട് മുനിസിപ്പാലിറ്റി 20-ാം വാർഡ് ഫോർട്ട് റോഡിലെ റാശിദ് പൂരണം, ആസിഫ് എവറസ്റ്റ്, മംഗൽപാടി പഞ്ചായത്തിലെ അബൂബക്കർ ബടകര, റഫീഖ് ഫൗസി, അബ്ദുർ റഹ്‌മാൻ മിപ്പിരി, നാസർ മിപ്പിരി, സകരിയ, ഉമർ രാജാവ് എന്നിവരെയാണ് പാർട്ടി അച്ചടക്കം ലംഘിച്ചതിന് മുസ്ലിം ലീഗിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പിൽ പാർട്ടിയുടെ ഔദ്യോഗീക സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. തദ്ദേശ തെരെഞ്ഞടുപ്പിന് മുന്നോടിയാണ് കാസർകോട് ഫോർട്ട് റോഡിലെ വിമത കൗൺസിലർ റാശിദ് പൂരണത്തെയും ഒപ്പമുള്ള നേതാക്കളെയും പാർട്ടിയിൽ തിരിച്ചെടുത്ത് പാർട്ടി സ്ഥാനങ്ങൾ നൽകിയത്‌.

കാസർകോട്ടെ എട്ട് മുസ്ലിം ലീഗ് നേതാക്കളെയും പ്രവർത്തകരെയും ലീഗിൽ നിന്നും സസ്‌പെൻഡ് ചെയ്തു

വിമതർ പാർട്ടിയിലേക്ക് തിരിച്ചു വരാൻ മുന്നോട്ട് വെച്ച ആവശ്യങ്ങൾ അംഗീകരിക്കാത്തത് കൊണ്ട് ഇവർ പാർട്ടിയുമായി തെരെഞ്ഞെടുപ്പിൽ സഹകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് റാശിദ് പൂരണത്തെയും ഒപ്പമുള്ള ആസിഫിനെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്.

Keywords:  Kerala, News, Kasaragod, Politics, Muslim-league, Worker, Leader, Suspension, Election, Cheating, Top-Headlines, Kasargod: Eight Muslim League leaders and activists have been suspended from the league.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia