city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കാസര്‍കോട് ജില്ലയെ വ്യവസായ മേഖലയാക്കും: രമേശ് ചെന്നിത്തല

തൃക്കരിപ്പൂര്‍: (www.kasargodvartha.com 02.02.2021) യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റി വ്യവസായ മേഖലയാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫ് സര്‍കാര്‍ കൊണ്ടു വന്ന പ്രഭാകരന്‍ കമീഷന്‍ റിപോര്‍ട് പൂര്‍ണമായി നടപ്പിലാക്കുമെന്നും, തീരപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരളയാത്രക്ക് തൃക്കരിപ്പൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല .

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കാസര്‍കോട് ജില്ലയെ വ്യവസായ മേഖലയാക്കും: രമേശ് ചെന്നിത്തല

സ്വര്‍ണകടത്തും അധോലോക പ്രവര്‍ത്തനവും നടത്തുന്ന പിണറായി സര്‍കാരിന്റെ ഭരണത്തിനെതിരെ ജനം ആഞ്ഞടിക്കും. കാസര്‍കോട് മെഡികല്‍ കോളജിനെ അവഗണിക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖം തിരിക്കുകയും കൊലപാതക രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പിണറായി വിജയന്റെ ദുര്‍ഭരണത്തിന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ ജനം മറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍വിജയം ലക്ഷ്യമാക്കി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയ്ക്ക് തൃക്കരിപ്പൂരില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കായിരുന്നു സ്വീകരണ യോഗം സംഘടിപ്പിച്ചതെങ്കിലും ഏറെ വൈകി 2.30 മണിയോടെയാണ് രമേശ് ചെന്നിത്തല ജില്ലാതിര്‍ത്തിയായ തൃക്കരിപ്പുരിലെത്തിയതെങ്കിലും ആകാംക്ഷയോടെ കാത്തിരുന്ന പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് വരവേറ്റത്.

യു ഡി എഫ് മണ്ഡലം ചെയര്‍മാന്‍ കെ ശ്രീധരന്‍ മാസ്റ്റര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, സി എം പി സംസ്ഥാന സെക്രടറി സി പി ജോണ്‍, ഫോര്‍വേഡ് ബ്ലോക് അഖിലേന്ത്യാ സെക്രടറി ജി ദേവരാജന്‍, ജാഥാ കോര്‍ഡിനേറ്റര്‍ വിഡി സതീശന്‍, ആര്‍ എസ് പി നേതാവ് ഷിബു ബേബിജോണ്‍, എം എം ഹസന്‍, അനൂപ് ജേക്കബ്, അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി, കെ പി കുഞ്ഞിക്കണ്ണന്‍, ഹകീം കുന്നില്‍, എ ജി സി ബശീര്‍, വി കെ ബാവ, സത്താര്‍ വടക്കുമ്പാട്, പി വി അസ്ലം, പി കെ ഫൈസല്‍, കരീം ചന്തേര തുടങ്ങിയവര്‍ സംബന്ധിച്ചു. യു ഡി എഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കണ്‍ വീനര്‍ അഡ്വ എം ടി പി കരീം സ്വാഗതവും പി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.

Keywords:  Ramesh-Chennithala, UDF, Kasaragod, Kerala, News, Top-Headlines, Politics, Report, Kasargod district to be industrialized if UDF comes to power: Ramesh Chennithala.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia