ഭാര്യ ജില്ലാ പഞ്ചായത്തിലേക്ക്: ഭർത്താവ് ഗ്രാമപഞ്ചായത്തിലേക്ക്: കാസർകോട്ട് ദമ്പതിമാർക്ക് എൻ ഡി എ സ്ഥാനാർത്ഥിത്വം
● മുൻമന്ത്രി വി. മുരളീധരനാണ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിച്ചത്.
● ധന്യക്ക് മത്സരം പുത്തരിയല്ല; കഴിഞ്ഞ തവണ ഇതേ വാർഡിൽ മത്സരിച്ചിരുന്നു.
● ഇക്കുറി കള്ളാർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ത്രീ സംവരണമാണ്.
● സുമോദ് മത്സരിക്കുന്നത് ശക്തമായ ത്രികോണ മത്സരം ഉറപ്പാക്കുന്നു.
● സുമോദ് അടുത്തകാലത്ത് പ്രവാസം മതിയാക്കി നാട്ടിലെത്തിയ വ്യക്തിയാണ്.
കാസർകോട്: (KasargodVartha) ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻ ഡി എ) വേണ്ടി കള്ളാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ധന്യ സുമോദ് മത്സരിക്കും. മുൻമന്ത്രിയും ബി ജെ പി മുൻ സംസ്ഥാന പ്രസിഡണ്ടുമായ വി മുരളീധരൻ ശനിയാഴ്ച വാർത്താസമ്മേളനത്തിൽ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചു.
ധന്യയുടെ ഭർത്താവ് സുമോദ് കോടോം ബേളൂർ പഞ്ചായത്തിലെ പത്താം വാർഡിൽ എൻ ഡി എ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. ധന്യക്ക് മത്സരം പുത്തരിയല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോടോം ബേളൂർ പഞ്ചായത്തിലെ പത്താം വാർഡിൽ ധന്യ മത്സരിച്ചതാണ്. എന്നാൽ ഇക്കുറി കള്ളാർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ത്രീ സംവരണം ആക്കിയതോടെ ബി ജെ പി മറ്റൊരു സ്ഥാനാർത്ഥിയെക്കുറിച്ച് കള്ളാറിൽ ആലോചിച്ചിട്ടില്ല.
കാലിച്ചാനടുക്കം ആനപ്പെട്ടി സ്വദേശികളാണ് സുമോദും ധന്യയും. 'ഇക്കുറി കള്ളാറിൽ വിജയം ഉറപ്പാണെ'ന്ന് ധന്യ പറയുന്നു. സുമോദ് മത്സരംഗത്ത് ഇറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരമാണ് ഈ വാർഡിൽ നടക്കുക. ഏറെക്കാലം പ്രവാസിയായിരുന്ന സുമോദ് അടുത്തകാലത്താണ് നാട്ടിലെത്തിയത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kasaragod couple Dhanya Sumod (District Panchayat) and Sumod (Grama Panchayat) secure NDA candidacies.
#KasaragodElections #NDAKerala #LocalBodyPolls #DhanyaSumod #Sumod #KeralaPolitics






