city-gold-ad-for-blogger

തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാസർകോട്ട് കോൺഗ്രസ്-ലീഗ് ബന്ധത്തിൽ ഉലച്ചിൽ; കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ശബ്ദസന്ദേശം വിവാദത്തിൽ

Photo of Adv. Sajid Kammadam, Kasaragod Congress President.
Representational Image Generated by GPT

● ശബ്ദസന്ദേശം യുഡിഎഫ് പ്രവർത്തകർക്കിടയിൽ ചർച്ചയായി.
● സാജിദ് കമ്മാടം സന്ദേശം ദുരുദ്ദേശപരമായി പ്രചരിപ്പിച്ചതാണെന്ന് ആരോപിച്ചു.
● യുഡിഎഫിൻ്റെ കെട്ടുറപ്പ് തകർക്കാൻ ഇത്തരം പ്രചാരണങ്ങൾക്കാവില്ലെന്ന് പ്രതികരണം.
● കോൺഗ്രസിൻ്റെ പ്രവർത്തനം ശക്തിപ്പെട്ടത് ചിലരെ അസ്വസ്ഥരാക്കി.

 

കാസർകോട്: (KasargodVartha) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാസർകോട് ജില്ലയിൽ മുസ്ലിം ലീഗ്-കോൺഗ്രസ് ബന്ധത്തിൽ വിള്ളലുണ്ടാകുന്നു. വോട്ട് ചേർക്കലുമായി ബന്ധപ്പെട്ട് കാസർകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സാജിദ് കമ്മാടം കോൺഗ്രസ് പ്രവർത്തകർക്കയച്ച ശബ്ദസന്ദേശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

വോട്ട് ചേർക്കൽ പ്രക്രിയയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, വോട്ടുകൾ ചേർക്കുന്നതിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒരുക്കിയ സംവിധാനം തന്നെ ഉപയോഗിക്കണമെന്ന് സാജിദ് കമ്മാടം സന്ദേശത്തിൽ ആവശ്യപ്പെടുന്നു.

ഇതിലൂടെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്നും, മുസ്ലിം ലീഗ് ഓഫീസ് വഴി വോട്ട് ചേർക്കുന്നത് പാർട്ടിക്ക് അപമാനമാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ പരാമർശങ്ങളാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത്.

വിഷയം യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഇത് ലീഗ്-കോൺഗ്രസ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയതായാണ് വിലയിരുത്തൽ. അതേസമയം, കോൺഗ്രസ് പ്രവർത്തകരുടെ ഗ്രൂപ്പിൽ വന്ന ശബ്ദസന്ദേശം എങ്ങനെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു എന്നതിനെക്കുറിച്ചും പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ട്.

അതേസമയം, യു.ഡി.എഫിന്റെ കെട്ടുറപ്പിനെ തകർക്കാൻ ഇത്തരം പ്രചാരണങ്ങൾക്കാകില്ലെന്ന് സാജിദ് കമ്മാടം കാസർകോട് വാർത്തയോട് പ്രതികരിച്ചു. കോൺഗ്രസ് എല്ലാ വാർഡുകളിലും വോട്ട് ചേർക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന സദുദ്ദേശത്തോടെ പ്രവർത്തകരുടെ ഗ്രൂപ്പിലിട്ട സന്ദേശം ദുരുദ്ദേശപരമായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ പ്രവർത്തനം ശക്തിപ്പെട്ടതും വോട്ട് ചേർക്കൽ കൃത്യമായി നടക്കുന്നതും ചിലരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും, യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുപ്പ് നടത്താമെന്നുള്ള വ്യാമോഹം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

യുഡിഎഫ് സഖ്യത്തിലെ ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Controversial audio message strains Congress-League alliance in Kasaragod.

#Kasaragod #UDF #KeralaPolitics #Congress #MuslimLeague #LocalElections

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia