കാസർകോട് കലക്ടർ സി പി എമിന് വേണ്ടി പണിയെടുക്കുന്നതായി ആക്ഷേപം; മാറ്റണമെന്ന് കേന്ദ്ര-സംസ്ഥാന്ന തെരെഞ്ഞടുപ്പ് കമീഷനുകൾക്ക് കത്തയച്ച് യുഡിഎഫ്
Jan 17, 2021, 10:20 IST
കാസർകോട്: (www.kasargodvartha.com 17.01.2021) കാസർകോട് കലക്ടർ സി പി എമിന് വേണ്ടി പണിയെടുക്കുന്നുവെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന തെരെഞ്ഞടുപ്പ് കമീഷനുകൾക്ക് കത്തയച്ച് യുഡിഎഫ്.
കാസർകോട് കലക്ടർ ഡി സജിത് ബാബുവിനെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നാണ് യുഡിഎഫിൻ്റെ ആവശ്യം.
ഭരണകക്ഷിയായ സിപിഎമിനുവേണ്ടിയാണ് കലക്ടർ പ്രവർത്തിക്കുന്നത് എന്നാണ് കത്തിലെ പ്രധാന ആരോപണം.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബേക്കൽ ചെർക്കാപ്പാറ എ യു പി സ്കൂളിലെ പോളിംഗ് കേന്ദ്രത്തിൽ ഉദുമ എം എൽ എ പ്രിസൈഡിങ് ഓഫിസർ കെ എം ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും കലക്ടർ നടപടിയെടുത്തില്ലെന്നും, കലക്ടർ വരണാധികാരിയായി തുടരുന്ന പക്ഷം സുതാര്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Keywords: Kerala, News, Kasaragod, District Collector, UDF, LDF, Political party, Politics, Election, Kasargod Collector working for CPM; UDF has sent a letter to the Central and State Election Commissions.