കാസർകോടിനെ സ്തംഭിപ്പിച്ച് പണിമുടക്ക്: യുഡിടിഎഫ് പ്രകടനവും പൊതുയോഗവും
● പുതിയ ബസ് സ്റ്റാൻഡിന് സമീപം പൊതുയോഗം നടന്നു.
● കെ.പി. മുഹമ്മദ് അഷ്റഫ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.
● ടി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
● വിവിധ നേതാക്കൾ പ്രസംഗിച്ചു.
കാസർകോട്: (KasargodVartha) ദേശീയ പണിമുടക്കിന്റെ ഭാഗമായി യു.ഡി.ടി.എഫ് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ബദരിയ ഹോട്ടൽ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം എസ്.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി ടി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ സ്വാഗതം പറഞ്ഞു. എസ്.ടി.യു. ജില്ലാ പ്രസിഡന്റ് എ. അഹ്മദ് ഹാജി, നാഷണൽ അബ്ദുല്ല (കെ.ടി.യു.സി.), എസ്.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കട്ട, വൈസ് പ്രസിഡന്റ് മൊയ്തീൻ കൊല്ലമ്പാടി, സെക്രട്ടറിമാരായ ഷൂക്കൂർ ചെർക്കള, സുബൈർ മാര, ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് അർജുനൻ തായലങ്ങാടി, ടി.ജെ. ടോണി, ഉമേഷ് അണങ്കൂർ, കമലാക്ഷ സുവർണ്ണ, മജീദ് സന്തോഷ് നഗർ, ഹനീഫ പാറ, കെ.ടി. അബ്ദുൽ റഹ്‌മാൻ, അഷ്റഫ് മുതലപ്പാറ, മൊയ്നുദ്ദീൻ ചെമനാട്, സി.എ. ഇബ്രാഹിം എതിർത്തോട്, ടി.എ. അബ്ബാസ്, അബൂബക്കർ തുരുത്തി എന്നിവർ പ്രസംഗിച്ചു.
ഈ പണിമുടക്കിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: UDTA held a protest rally and public meeting in Kasaragod.
#KasaragodStrike #UDTF #NationalStrike #KeralaProtest #PublicMeeting #TradeUnion






