Treatment | രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട്ടെ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായി
പേശീവേദന മാത്രമേ ഉള്ളുവെന്നായിരുന്നു പരിശോധനയിൽ വ്യക്തമായത്
കാസർകോട്: (KasargodVartha) നീറ്റ് - നെറ്റ് പരീക്ഷകളുടെ ചോദ്യപേപർ ചോർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എൻ എസ് യുവിൻ്റെ ആഭിമുഖ്യത്തിൽ പാർലമെൻ്റിലേക്ക് നടത്തിയ മാർചിലിനിടയിൽ ഡെൽഹി പൊലീസിൻ്റെ അക്രമത്തിനിരയായ യൂത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെ കാസർകോട്ടെ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായി.
രാഹുലിന് പുറത്തും മറ്റും പരുക്കേറ്റിരുന്നു. ഡെൽഹിയിൽ നിന്നും തിരിച്ചെത്തിയ രാഹുൽ കാസർകോട്ട് പരിപാടിക്കെത്തിയപ്പോൾ തോളിന് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കാസർകോട്ടെ മൾടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിയത്.
എക്‌സ് റേ അടക്കം എടുത്ത് പരിശോധന നടത്തിയ രാഹുൽ നേരത്തേ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുത്തു. കാസർകോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനവും നടത്താൻ നിശ്ചയിച്ചിരുന്നു. പേശീവേദന മാത്രമേ ഉള്ളുവെന്നായിരുന്നു പരിശോധനയിൽ വ്യക്തമായത്.