city-gold-ad-for-blogger

UCC | ഇന്‍ഡ്യയെന്ന ആശയത്തെ നെഞ്ചില്‍ കുത്തിക്കൊല്ലാന്‍ ആര്‍എസ്എസ് ഉണ്ടാക്കിയ പദ്ധതിയാണ് ഏക സിവില്‍ കോഡെന്ന് എം എ ബേബി; ശ്രദ്ധേയമായി ജനകീയ സദസ്

കാസര്‍കോട്: (www.kasargodvartha.com) ഏകീകൃത സിവില്‍ നിയമമെന്ന പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഏകീകൃത സിവില്‍ കോഡിനെതിരെ കാസര്‍കോട് ടൗണ്‍ ഹോളില്‍ നടന്ന ജനകീയ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഡ്യയെന്ന ആശയത്തെ നെഞ്ചില്‍ കുത്തിക്കൊല്ലാന്‍ ആര്‍എസ്എസ് ഉണ്ടാക്കിയ പദ്ധതിയാണ് ഏക സിവില്‍കോഡ്. ഇപ്പോള്‍ ആവശ്യമുള്ളതോ അഭികാമ്യമോ അല്ല ഈ നിയമമെന്ന് നിയമകമീഷന്‍ വ്യക്തമായി പറഞ്ഞതാണ്. വിഷപ്പുക വമിക്കുന്ന രാഷ്ട്രീയവെടി മാത്രമാണിതെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
        
UCC | ഇന്‍ഡ്യയെന്ന ആശയത്തെ നെഞ്ചില്‍ കുത്തിക്കൊല്ലാന്‍ ആര്‍എസ്എസ് ഉണ്ടാക്കിയ പദ്ധതിയാണ് ഏക സിവില്‍ കോഡെന്ന് എം എ ബേബി; ശ്രദ്ധേയമായി ജനകീയ സദസ്

വിവിധ മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ചടങ്ങിനെത്തി. സംഘാടകസമിതി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുള്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, സിപിഐ അസിസ്റ്റന്റ് സെക്രടറി സി എന്‍ ചന്ദ്രന്‍, കണ്ണൂര്‍ സര്‍വകലാശാല നിയമ പഠനവിഭാഗം അധ്യക്ഷ ഡോ. ശീന ശുകൂര്‍, മുന്‍ എംപി ഡോ. സെബാസ്റ്റിയന്‍ പോള്‍, സമസ്ത കേരള ജംഇയതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സമസ്ത കേരള ജംഇയതുല്‍ ഉലമ ജില്ലാ സെക്രടറി സിദ്ദീഖ് നദ് വി ചേരൂര്‍, മാര്‍ത്തോമ സഭയിലെ ഫാദര്‍ മാത്യു ബേബി, കേരളാ നജ്വതുല്‍ മുജാഹിദീന്‍ പ്രതിനിധി അന്‍ഫസ് മൗലവി നന്മണ്ട, എന്‍വൈല്‍ സംസ്ഥാന പ്രസിഡന്റ് ശമീര്‍ പയ്യനങ്ങാടി, കേരളാ കോണ്‍ഗ്രസ് എം ജില്ലാപ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എന്‍സിപി സംസ്ഥാന സെക്രടറി സി ബാലന്‍, ജെഡിഎസ് സംസ്ഥാന കമിറ്റിയംഗം ഡോ. കെ എ ഖാദര്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനിലെ ശിഹാബ് മൊഗ്രാല്‍, മുന്‍ എംപി പി കരുണാകരന്‍, സുരേഷ് പുതിയേടത്ത് (കേരളാ കോണ്‍ഗ്രസ് ബി), സണ്ണി അരമന (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്), സി എല്‍ ഹമീദ് (കേരളാ മുസ്ലീം ജമാഅത്), ബി എം പ്രദീപ് (പികെഎസ്), കെ സി ഇര്‍ശാദ് (എംഇഎസ്), കെ എം ഹസൈനാര്‍ (എല്‍ജെഡി) എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ എം വി ബാലകൃഷ്ണന്‍ സ്വാഗതവും കെ എ മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു.
      
UCC | ഇന്‍ഡ്യയെന്ന ആശയത്തെ നെഞ്ചില്‍ കുത്തിക്കൊല്ലാന്‍ ആര്‍എസ്എസ് ഉണ്ടാക്കിയ പദ്ധതിയാണ് ഏക സിവില്‍ കോഡെന്ന് എം എ ബേബി; ശ്രദ്ധേയമായി ജനകീയ സദസ്

എല്‍ഡിഎഫ് കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്‍, എംഎല്‍എമാരായ അഡ്വ. സി എച് കുഞ്ഞമ്പു, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Uniform Civil Code, LDF, MA Baby, Kerala News, Kasaragod News, Politics, Political News, Kasaragod: Programme conducted against Uniform Civil Code.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia