city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Muslim League | മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ഭാരവാഹി സ്ഥാനങ്ങളിലേക്ക് മത്സരത്തിന് സാധ്യതയേറി; പ്രസിഡന്റ്, ജെനറല്‍ സെക്രടറി, സഹഭാരവാഹികളാവാന്‍ നിരവധി പേര്‍ രംഗത്ത്; ജോ. സെക്രടറി പദവിയിലേക്ക് മത്സരിക്കാന്‍ ജലീല്‍ കോയ; തെരഞ്ഞെടുപ്പ് ബുധനാഴ്ച

കാസര്‍കോട്: (www.kasargodvartha.com) മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള യോഗം ബുധനാഴ്ച നടക്കാനിരിക്കെ മത്സരത്തിനുള്ള സാധ്യതയേറി. പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാനും ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയും തമ്മില്‍ മത്സരമുണ്ടാകുമെന്നാണ് സൂചന. ജെനറല്‍ സെക്രടറി സ്ഥാനത്തേക്ക് മൂന്ന് പേരുകളാണ് ഉയര്‍ന്നിരിക്കുന്നത്. മുന്‍ ജില്ലാ പഞ്ചായത് പ്രസിസന്റ് എജിസി ബശീര്‍, പിഎം മുനീര്‍ ഹാജി, എ ഹമീദ് ഹാജി എന്നിവര്‍ തമ്മില്‍ മത്സരത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
           
Muslim League | മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ഭാരവാഹി സ്ഥാനങ്ങളിലേക്ക് മത്സരത്തിന് സാധ്യതയേറി; പ്രസിഡന്റ്, ജെനറല്‍ സെക്രടറി, സഹഭാരവാഹികളാവാന്‍ നിരവധി പേര്‍ രംഗത്ത്; ജോ. സെക്രടറി പദവിയിലേക്ക് മത്സരിക്കാന്‍ ജലീല്‍ കോയ; തെരഞ്ഞെടുപ്പ് ബുധനാഴ്ച

ട്രഷറര്‍ സ്ഥാനത്തേക്ക് തൃക്കരിപ്പൂര്‍ മണ്ഡലലെ വികെപി ഹമീദലി, മഞ്ചേശ്വരം മണ്ഡലത്തിലെ ടിഎ മൂസ എന്നിവര്‍ മത്സരിച്ചേക്കും. മറ്റു ഭാരവാഹി സ്ഥാനത്തേക്ക് ജലീല്‍ കോയ, ഹുസൈനാര്‍ തെക്കില്‍, കെഇഎ ബക്കര്‍, അബൂബകര്‍ ഹാജി, കാപ്പില്‍ ബാഷ, എബി ശാഫി, എംടിപി കരീം, മൂസ ബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി ചായിന്റടി, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, ഹാരിസ് ചൂരി, എഎം കടവത്ത്, കെഎം അബ്ദുര്‍ റഹ്മാന്‍, എന്‍എ ഖാലിദ്, വണ്‍ ഫോര്‍ അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ മത്സരിക്കുമെന്നാണ് അറിയുന്നത്.

മത്സരമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ സമവായമെന്ന നിലയില്‍ മുതിര്‍ന്ന നേതാവ് സി ടി അഹ്മദ് അലി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, വ്യവസായിയും കെഎംസിസി നേതാവുമായ യഹ്യ തളങ്കര എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയാലും അത്ഭുതപ്പെടാനില്ല. പ്രസിഡന്റ്, ജെനറല്‍ സെക്രടറി സ്ഥാനത്തേക്ക് വെവ്വേറെയും ട്രഷറര്‍, അഞ്ച് വൈസ് പ്രസിഡന്റ്, അഞ്ച് ജോയിന്റ് സെക്രടറി എന്നിവരെ നിശ്ചയിക്കുന്നതിനായി ഒന്നിച്ചുമായിരിക്കും തെരഞ്ഞെടുപ്പ്. പ്രസിഡന്റ്, ജെനറല്‍ സെക്രടറി, ട്രഷറര്‍ ഉള്‍പെടെ 15 ഭാരവാഹികളെയും 45 അംഗ പ്രവര്‍ത്തക സമിതിയെയുമാണ് യോഗം തെരഞ്ഞെടുക്കുക.

400 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന നിലയില്‍ 487 കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. ഇത്തവണ മുസ്ലിം ലീഗില്‍ അംഗത്വം വര്‍ധിച്ചിട്ടുണ്ട്. അംഗത്വത്തില്‍ കൂടുതല്‍ സ്ത്രീകളാണെങ്കിലും മുസ്ലിം ലീഗിന്റെ പ്രധാന ജില്ലാ ഭാരവാഹി സ്ഥാനത്തേക്ക് അവര്‍ക്ക് എത്താന്‍ കഴിയില്ല. പോഷക സംഘടനയായ വനിതാ ലീഗിന്റെ ഭാരവാഹികളെ നേരത്തെ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരില്‍ വനിതാ ലീഗിന്റെ ജില്ലാ പ്രസിഡന്റിനും സെക്രടറിക്കും മുസ്ലിം ലീഗിന്റെ ഔദ്യോഗിക തീരുമാനങ്ങള്‍ എടുക്കുന്ന കമിറ്റിയായ പ്രവര്‍ത്തക സമിതിയില്‍ പ്രതിനിധ്യമുണ്ടാവും. മുസ്ലിം ലീഗിന്റെ ഭാരവാഹിത്വത്തിന് ആനുപാതികമായി വനിതാ ലീഗിന്റെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറയുന്നു. മണ്ഡലം പ്രവര്‍ത്തക സമിതിയിലും വനിതാ ലീഗിന്റെ മണ്ഡലം ഭാരവാഹികള്‍ അംഗങ്ങളായിരിക്കും.
         
Muslim League | മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ഭാരവാഹി സ്ഥാനങ്ങളിലേക്ക് മത്സരത്തിന് സാധ്യതയേറി; പ്രസിഡന്റ്, ജെനറല്‍ സെക്രടറി, സഹഭാരവാഹികളാവാന്‍ നിരവധി പേര്‍ രംഗത്ത്; ജോ. സെക്രടറി പദവിയിലേക്ക് മത്സരിക്കാന്‍ ജലീല്‍ കോയ; തെരഞ്ഞെടുപ്പ് ബുധനാഴ്ച

ജോയിന്റ് സെക്രടറി സ്ഥാനത്തേക്ക് ഉദുമ മണ്ഡലത്തിലെ പ്രമുഖ നേതാവ് ജലീല്‍ കോയ മത്സരിക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം മുന്‍ ജെനറല്‍ സെക്രടറി കൂടിയായ ജലീല്‍ കോയ ഉദുമ മണ്ഡലത്തിന് പുറമേ കാസര്‍കോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള കൗണ്‍സിലര്‍മാരുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലം ജെനറല്‍ സെക്രടറിയായിരുന്നു ജലീല്‍ കോയ.

അന്ന് ചെമ്മനാട് ഗ്രാമപഞ്ചായത് ഭരണം നിലനിര്‍ത്തുകയും മുളിയാര്‍, ഉദുമ പഞ്ചായതുകളുടെ ഭരണം മുസ്ലിം ലീഗ് തിരിച്ച് പിടിക്കുകയും മണ്ഡലത്തിലെ രണ്ട് ജില്ലാ പഞ്ചായത്, നാല് ബ്ലോക് പഞ്ചായത് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധിക്കുകയും ചെയ്തതായും ജലീല്‍ കോയയെ അനുകൂലിക്കുന്നവര്‍ പറയുന്നു. എംഎസ് മുഹമ്മദ് കുഞ്ഞി പ്രസിഡണ്ടും ജലീല്‍ കോയ ജെനറല്‍ സെക്രടറിയുമായുള്ള കമിറ്റി മാറിയതിന് ശേഷം നടന്ന ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പില്‍ മുളിയാര്‍, ഉദുമ പഞ്ചായതുകളുടെ ഭരണം നഷ്ടപ്പെടുകയും ജില്ലാ പഞ്ചായത് ചെങ്കള ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെടുകയും അതോടെ ജില്ലാ പഞ്ചായത് ഭരണം നഷ്ടപെട്ടതും ജലീല്‍ കോയയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതുവരെയുള്ള കണക്ക് കൂട്ടലില്‍ ഭാരവാഹിത്വത്തിനുള്ള യാതൊരു സമവായം ഉണ്ടായിട്ടില്ല. സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ ജില്ലാ തെരഞ്ഞെടുപ്പ് സമിതി കണ്‍വീനറും മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിയുമായ സിപി ചെറിയ മുഹമ്മദ്, സമിതി അംഗങ്ങളായ നജീബ് കാന്തപുരം എംഎല്‍എ, അഡ്വ. മുഹമ്മദ് ശാ എന്നിവരുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരിക്കും. കാസര്‍കോട് ജില്ലാ കമിറ്റിയിലേക്ക് മത്സരത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സംസ്ഥാന നേതാക്കളില്‍ ചിലര്‍ വ്യക്തമാക്കുന്നത്. എന്തുതന്നെയായാലും മത്സരം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, Political Party, Muslim-League, Election, Kasaragod: Likely to contest for posts of Muslim League district office bearers.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia