Rally | കെ എസ് കെ ടി യു പ്രക്ഷോഭ ജാഥക്ക് കാസര്‍കോട് ആവേശത്തുടക്കം; എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു
Jan 25, 2023, 21:27 IST
കാസര്‍കോട്: (www.kasargodvartha.com) നിലക്കാത്ത പ്രക്ഷോഭങ്ങള്‍ക്ക് മണ്ണില്‍ പണിയെടുക്കുന്നവനെയും സജ്ജമാക്കി കെ എസ്‌കെ ടി യു സംഘടിപ്പിക്കുന്ന കര്‍ഷക തൊഴിലാളി പ്രക്ഷോഭ പ്രചാരണ ജാഥക്ക് കാസര്‍കോട് ആവേശത്തുടക്കം. കൃഷി, ഭൂമി, പുതു കേരളം എന്നീ മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനം മുഴുവനും പര്യടനം നടത്തുന്ന ജാഥ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
ജാഥാ കാപ്റ്റനും സംസ്ഥാന സെക്രടറിയുമായ എന്‍ ചന്ദ്രന്‍, വൈസ് കാപ്റ്റന്‍ ലളിതാ ബാലന്‍, മാനേജര്‍ സി ബി ദേവദര്‍ശനന്‍ എന്നിവരും ജാഥാംഗങ്ങളും ചുവന്ന പ്രക്ഷോഭക്കൊടി എം വി ഗോവിന്ദനില്‍ നിന്നും ഏറ്റുവാങ്ങി.
നെല്‍വയല്‍ തരിശിടരുത്, കര്‍ഷക തൊഴിലാളി പെന്‍ഷന് കേന്ദ്രവിഹിതം അനുവദിക്കുക, അവശേഷിക്കുന്ന മിച്ചഭൂമി, പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുക, കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ജാഥയില്‍ ഉന്നയിക്കും.
ജാഥയില്‍ എന്‍ രതീന്ദ്രന്‍, എ ഡി കുഞ്ഞച്ചന്‍, വി കെ രാജന്‍, കെ കെ ദിനേശന്‍, ഇ ജയന്‍, ടി കെ വാസു, കോമള ലക്ഷ്മണന്‍ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്. 14 ജില്ലകളിലുമായി 68 കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി എട്ടിന് നെടുമങ്ങാട്ട് സമാപിക്കും. ജാഥ വെള്ളിയാഴ്ച മുതല്‍ പെരിയാട്ടടുക്കത്ത് നിന്നും പര്യടനം തുടങ്ങും. ആദ്യദിനം പയ്യന്നൂരില്‍ സമാപിക്കും.
ഉദ്ഘാടന ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ കെ എ മുഹമ്മദ് ഹനീഫ അധ്യക്ഷനായി. കെ ശിവദാസന്‍ എംപി, ജാഥാ കാപ്റ്റന്‍ എന്‍ ചന്ദ്രന്‍, സിപിഐ എം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍, കെ പി സതീഷ് ചന്ദ്രന്‍, കെ വി കുഞ്ഞിരാമന്‍, വി കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. എം കെ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Keywords: KSKTU Agitation Rally including Kasaragod Enthusiasm; MV Govindan inaugurated, Kasaragod, News, Rally, Inauguration, Politics, Kerala.