city-gold-ad-for-blogger

സ്ട്രോങ് റൂം സൗകര്യമുള്ള എട്ട് സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

Election officials preparing a strong room.
Representational Image generated by Gemini

● മഞ്ചേശ്വരം ബ്ലോക്ക് മുതൽ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വരെയുള്ള സ്ഥാപനങ്ങൾക്ക് അവധി.
● തിരഞ്ഞെടുപ്പ് നടപടികൾ സുഗമമാക്കാൻ വേണ്ടിയാണ് ഈ തീരുമാനം.
● ഗവ. കോളേജ് കാസർകോട്, നെഹ്‌റു കോളേജ് പടന്നക്കാട് എന്നിവയും പട്ടികയിൽ.
● ബിആർഎച്ച്എസ്എസ് ബോവിക്കാനത്തിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യുപി വിഭാഗങ്ങൾ ഉൾപ്പെടെ അവധിയാണ്.

കാസർകോട്: (KasargodVartha) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച, (ഡിസംബർ 8) അവധി പ്രഖ്യാപിച്ചു. 

സ്വീകരണ വിതരണ കേന്ദ്രങ്ങളെ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ ഒരുക്കിയിട്ടുള്ള സ്ഥാപനങ്ങൾക്കാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

മഞ്ചേശ്വരം ബ്ലോക്ക് പരിധി മുതൽ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വരെയുള്ള എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഈ അവധി ബാധിക്കുക. തിരഞ്ഞെടുപ്പ് നടപടികൾ സുഗമമാക്കുന്നതിനും വോട്ടെണ്ണൽ കേന്ദ്രങ്ങളായി സ്ഥാപനങ്ങളെ സജ്ജീകരിക്കുന്നതിനും വേണ്ടിയാണ് ഈ അവധി.

അവധി പ്രഖ്യാപിച്ച സ്ഥാപനങ്ങൾ

1. മഞ്ചേശ്വരം ബ്ലോക്ക്- ജിഎച്ച്എസ്എസ് കുമ്പള

2. കാസർകോട് ബ്ലോക്ക്- ഗവ. കോളേജ് കാസർകോട് 

3. കാറഡുക്ക ബ്ലോക്ക് - ബിആർഎച്ച്എസ്എസ് ബോവിക്കാനം (ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യുപി വിഭാഗങ്ങൾ ഉൾപ്പെടെ)

4. കാഞ്ഞങ്ങാട് ബ്ലോക്ക്- ദുർഗ എച്ച്എസ്എസ്, കാഞ്ഞങ്ങാട്

5. നീലേശ്വരം മുനിസിപ്പാലിറ്റി - രാജാസ് എച്ച്എസ്എസ്, നീലേശ്വരം

6. പരപ്പ ബ്ലോക്ക് - ജിഎച്ച്എസ്എസ് പരപ്പ

7. നീലേശ്വരം ബ്ലോക്ക് - നെഹ്‌റു കോളേജ്, പടന്നക്കാട്

8. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൊസ്ദുർഗ്

ഈ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് ഈ വിവരം ഷെയർ ചെയ്യുക. 

Article Summary: Kasaragod District Collector declared a holiday for eight educational institutions on Monday for strong room preparations.

#Kasaragod #HolidayAlert #LocalElection #StrongRoom #KeralaNews #Education

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia