കാസർകോട്ട് കോൺഗ്രസ് ഉണർന്നു; തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം
● പാർട്ടിയുടെ അടിസ്ഥാന പ്രവർത്തനങ്ങളിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത.
● ജനങ്ങളുമായി നേരിട്ടുള്ള ഇടപെടലുകൾ നടത്തും.
● അഡ്വ. ഷാജിദ് കമ്മാടം യോഗത്തിൽ അധ്യക്ഷത വഹിച്ചു.
● യു.ഡി.എഫ്. കൺവീനർ കെ. ഖാലിദ് യോഗം ഉദ്ഘാടനം ചെയ്തു.
കാസർകോട്: (KasargodVartha) ത്രിതല പഞ്ചായത്ത് - മുനിസിപ്പൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കാസർകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃയോഗം സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാപരമായ തലത്തിൽ ശക്തിപ്പെടുത്താനും എല്ലാ വാർഡുകളിലെയും വോട്ടർമാരിലേക്ക് 'അതിജീവന ക്യാമ്പയിൻ' കൃത്യമായി എത്തിക്കാനും യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. കൺവീനർ കെ. ഖാലിദ് യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ അടിസ്ഥാന പ്രവർത്തനങ്ങളിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയും ജനങ്ങളുമായി നേരിട്ടുള്ള ഇടപെടലുകൾ നടത്തേണ്ടത് അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി.
മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. നാരായണൻ, കെ. ശ്രീധരൻ നായർ, കെ.ടി. സുഭാഷ് നാരായണൻ, മനാഫ് നുള്ളിപ്പാടി, മുകുന്ദൻ കടപ്പുറം, നിയാസ് ജസ്മാൻ, അമീർ സുറുമി, ഹേമന്ത്, വിജയൻ, രജനീഷ് തുടങ്ങിയ നേതാക്കൾ വിവിധ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തി.
ബ്ലോക്ക് ജനറൽ സെക്രട്ടറി മുനീർ ബാങ്കോട് സ്വാഗതം പറഞ്ഞു. രൂപേഷ് കടപ്പുറം നന്ദി രേഖപ്പെടുത്തി.
കാസർകോട്ടെ കോൺഗ്രസിന്റെ ഈ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kasaragod Congress prepares for local body elections with 'Athijeevana Campaign'.
#KasaragodCongress #LocalElections #AthijeevanaCampaign #KeralaPolitics #CongressKerala #UDF






