കണ്ണൂരില്‍ കോണ്‍ഗ്രസ് ഉണര്‍ന്നപ്പോള്‍ കാസര്‍കോട്ട് ഉറക്കം തൂങ്ങുന്നു; എ ഗ്രൂപ്പില്‍ പൊട്ടിത്തെറി
Feb 27, 2018, 12:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.02.2018) നിര്‍ജ്ജീവമായിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഐബ് വധത്തോടെ ഉണര്‍ന്നുവെങ്കിലും കാസര്‍കോട്ട് കോണ്‍ഗ്രസ് ഉറക്കം തൂങ്ങുന്നു. പുനസംഘടനയുടെ ഭാഗമായി സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാന്‍ ഗ്രൂപ്പുകള്‍ തമ്മിലും ഗ്രൂപ്പുകള്ക്കുള്ളിലുമാണ് വിഭാഗീയത മൂര്‍ച്ഛിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലം ബ്ലോക്ക് പുനസംഘടനയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കെപിസിസി നിയോഗിച്ച സമവായ കമ്മിറ്റിയെ ചൊല്ലിയാണ് എ ഗ്രൂപ്പില്‍ പൊട്ടിത്തെറി ഉടലെടുത്തത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഒരു വിഭാഗം നേതാക്കള്‍ കണ്ണൂരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചിരുന്നു.
പുനസംഘടന ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ തലവനും ഐ ഗ്രൂപ്പില്‍ നിന്ന് മുന്‍ ഡിസിസി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്, എ ഗ്രൂപ്പില്‍ നിന്ന് ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. എ ഗോവിന്ദന് നായര്‍, ജനറല്‍ സെക്രട്ടറി കെ വി സുധാകരന് എന്നിവരടങ്ങുന്ന അഞ്ചംഗ സബ് കമ്മിറ്റിയെ കെപിസിസി നിയോഗിച്ചിരുന്നു. ഡിസിസി ഓഫീസില്‍ നടന്ന സബ് കമ്മിറ്റിയുടെ യോഗത്തില്‍ എ ഗ്രൂപ്പിന്റെ സമവായ പ്രതിനിധികളെ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടാണ് പി ഗംഗാധരന് നായരുടെ നേതൃത്വത്തിലുളള വിഭാഗം സ്വീകരിച്ചത്. കെപിസിസി അംഗം കെ വി ഗംഗാധരന്, മുന്‍ ഡിസിസി വൈസ് പ്രസിഡണ്ട് കല്യോട്ടെ എ ഗോവിന്ദന് നായര്‍ എന്നിവരെ സമവായ കമ്മിറ്റി അംഗങ്ങളാക്കണമെന്നാണ് ഗംഗാധരന് നായരുടെ ആവശ്യം.
കാസര്‍കോട് ജില്ലയില്‍ 40 മണ്ഡലം കമ്മിറ്റികളും 11 ബ്ലോക്ക് കമ്മിറ്റികളുമാണ് നിലവിലുള്ളത്. ഇവയില്‍ 30 മണ്ഡലം കമ്മിറ്റികളും 11 ബ്ലോക്ക് കമ്മിറ്റികളുടെയും തലപ്പത്ത് മാറ്റമുണ്ടായേക്കും. നിലവില്‍ എ വിഭാഗത്തിന് 20 മണ്ഡലം പ്രസിഡണ്ടുമാരും ആറ് ബ്ലോക്ക് പ്രസിഡണ്ടുമാരുമുണ്ട്. ഈ സ്ഥിതി തന്നെ തുടര്‍ന്ന് കൊണ്ടായിരിക്കും പുനസംഘടന ഉണ്ടാകുക.
കഴിഞ്ഞ ദിവസം സ്ഥാനമാനങ്ങള്‍ വീതം വെക്കാന്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ പി ഗംഗാധരന് നായരുടെ നേതൃത്വത്തില്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി കാസര്‍കോട്ട് നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ കണ്ണൂരില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. കണ്ണൂരില്‍ നിലവിലുണ്ടായിരുന്ന ഗ്രൂപ്പ് പോരുകള്‍ മാറ്റി നിര്‍ത്തി ഒറ്റക്കെട്ടോടെ അണികളും നേതാക്കളും പാര്‍ട്ടിക്ക് കീഴില്‍ അണിനിരക്കുമ്പോള്‍ കാസര്‍കോട് ജില്ലയിലെ തമ്മിലടിയിലും നിര്‍ജീവാവസ്ഥയിലും അണികളിലും മുതിര്‍ന്ന നേതാക്കളിലും കടുത്ത അതൃപ്തിയാണുള്ളത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kerala, News, Congress, Oommen Chandy, Politics, Complaint, Kasaragod Congress in Sleep.
< !- START disable copy paste -->