city-gold-ad-for-blogger

'ഡിസിസി നിർദേശിച്ച പേര് മറികടന്നതാര്?' കാസർകോട്ട് പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ യൂത്ത് കോൺഗ്രസിൽ വൻ പ്രതിഷേധം; സിപിഎം അനുകൂല സംഘടനാ അംഗത്തെ നിയമിച്ചതായി ആരോണം; രൂക്ഷ വിമർശനവുമായി പ്രവർത്തകർ

'Who Overruled the Name Suggested by DCC?' Protests Erupt in Kasaragod Youth Congress Over Assistant Public Prosecutor Appointment
Photo Credit: Facebook/ Deepu Kalliot

● കഴിഞ്ഞ പത്തുവർഷത്തെ സി പി എം ഭരണകാലത്ത് പ്രവർത്തകർക്കായി കോടതികളിൽ ഹാജരായ അഭിഭാഷകരെ അവഗണിച്ചുവെന്നാണ് വിമർശനം.
● വിറകുവെട്ടിയവനും വെള്ളംകോരിയവനും പടിക്ക് പുറത്തെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഉനൈസ് സി എം സമൂഹമാധ്യമത്തിൽ വിമർശിച്ചു.
● തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്ന് വി ഡി സതീശൻ 'ജൻ ഇന്ത്യ മൂവ്മെന്റ്' പദയാത്ര സമാപനത്തിൽ പറഞ്ഞത് ഓർമ്മിപ്പിച്ചാണ് ദീപു കല്ല്യോട്ട് കുറിപ്പ് പങ്കുവെച്ചത്.
● എം പി രാജ്‌മോഹൻ ഉണ്ണിത്താനും ഡി സി സി പ്രസിഡന്റ് പി കെ ഫൈസലും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾ വി ഡി സതീശൻ ഭാഗികമായി പരിഹരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവാദം.

കാസർകോട്: (KasargodVartha) ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിനുള്ളിൽ  പ്രതിഷേധം കനക്കുന്നു. സിപിഎം അനുകൂല സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനുമായി ബന്ധമുള്ള വിദ്യാധരൻ നമ്പ്യാരെ പദവിയിൽ നിയമിച്ചുവെന്ന് ആരോപിച്ചാണ് പ്രാദേശിക നേതൃത്വവും യുവജന പ്രവർത്തകരും പരസ്യമായി രംഗത്തുവന്നത്. 

പാർട്ടിക്ക് വേണ്ടി വർഷങ്ങളായി നിലകൊള്ളുകയും നിരവധി രാഷ്ട്രീയ കേസുകളിൽ പ്രവർത്തകർക്കായി കോടതികളിൽ ഹാജരാകുകയും ചെയ്യുന്ന അഭിഭാഷകരെ അവഗണിച്ചാണ് ഈ നിയമനം നടന്നതെന്നാണ്  ആക്ഷേപം. കാസർകോട് ഡിസിസി ജനറൽ സെക്രട്ടറിയും കല്ല്യോട്ട് ഉൾപ്പെടെയുള്ള കേസുകളിൽ ഹാജരായ അഭിഭാഷകനുമായ അഡ്വ. ശ്രീജിത്ത് മാടക്കലിന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നിട്ടും അത് മറികടന്നതെങ്ങനെയെന്ന ചോദ്യവും പ്രവർത്തകർ ശക്തമായി ഉയർത്തുന്നുണ്ട്.

കഴിഞ്ഞ പത്തുവർഷത്തെ സിപിഎം ഭരണകാലത്ത് കേസുകളും അറസ്റ്റുകളും ഭീഷണികളും നേരിട്ട് പ്രവർത്തകർ മാസത്തിൽ പലതവണ കോടതികൾ കയറിയിറങ്ങിയപ്പോൾ, പ്രവർത്തകർക്കുവേണ്ടി നിയമപോരാട്ടം നടത്തിയ അഭിഭാഷകരെ മാറ്റിനിർത്തിയെന്നാണ് പ്രവർത്തകർ പ്രതികരിക്കുന്നത്.

പാർട്ടിയിൽ കഴിവുള്ള ആളുകൾ ഇല്ലാത്തതുകൊണ്ടാണോ പുറത്തുനിന്ന് ആളുകളെ തിരുകിക്കയറ്റുന്നതെന്ന കടുത്ത ചോദ്യമാണ് പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിൽ നേതൃത്വത്തിന് നേരെ ഉന്നയിക്കുന്നത്. ഭരണപരമായ പരിഗണനകളിലും പദവികളിലും പാർട്ടിയുടെ അടിത്തട്ടിൽ അധ്വാനിച്ചവർക്ക് അർഹമായ സ്ഥാനം ലഭിക്കാത്തത് വലിയ അനീതിയാണെന്നും പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

വിറകുവെട്ടിയവനും വെള്ളംകോരിയവനും പടിക്ക് പുറത്ത് എന്ന വിമർശനമാണ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഉനൈസ് സി എം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ദീപു കല്ല്യോട്ട് പങ്കുവെച്ച കുറിപ്പിലും നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ രൂക്ഷമായ ചോദ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്. തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം യൂത്ത് കോൺഗ്രസിന് നൽകുമെന്ന് വി ഡി സതീശൻ യൂത്ത് കോൺഗ്രസ് ജെൻ ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ സമാപന സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിമർശനം ഉന്നയിക്കുന്നത്.

പ്രസംഗങ്ങളിൽ പ്രവർത്തകരെ വാഴ്ത്തുകയും തീരുമാനങ്ങളിൽ അവരെ അവഗണിക്കുകയും ചെയ്യുന്ന സമീപനം അവസാനിപ്പിക്കണമെന്നും, ആരുടെ ശുപാർശയിലാണ് നിയമനം നടന്നതെന്ന് വ്യക്തമാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു. ഡിസിസി നിർദേശിച്ച പേര് മാറ്റി മറ്റൊരു തീരുമാനമെടുക്കാൻ ഇടപെട്ടവർ ആരാണെന്ന ചോദ്യവും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.

കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനും ഡിസിസി പ്രസിഡന്റ് പി കെ ഫൈസലും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾ വി ഡി സതീശൻ നേരിട്ടെത്തി ഭാഗികമായി പരിഹരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളും നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പൂർണമായി കെട്ടടങ്ങുന്നതിന് മുൻപേയുണ്ടായ ഈ പ്രതിഷേധം നേതൃത്വത്തിന് പുതിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: Protests have erupted within the Youth Congress in Kasaragod over the appointment of Vidyadharan Nambiar, allegedly linked to the CPM-affiliated All India Lawyers Union, as Assistant Public Prosecutor (APP). Workers allege that party lawyers, including DCC General Secretary Adv. Sreejith Madakkal—whose name was recommended by the DCC—were bypassed. 

#KasargodVartha #KasaragodNews #YouthCongress #CongressKerala #APPAppointment #KasaragodPolitics #VDSatheesan #MalayalamNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Tessa Rose
Tessa Rose

201 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia