city-gold-ad-for-blogger

Election | കര്‍ണാടക തിരഞ്ഞെടുപ്പ്: ആവേശ കൊടുമുടിയില്‍ മംഗ്‌ളൂറില്‍ കൊട്ടിക്കലാശം; അവസാന മണിക്കൂറുകളിലും വോട് തേടി എന്‍എ നെല്ലിക്കുന്നും എകെഎം അശ്റഫും അതിര്‍ത്തിക്കപ്പുറം

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ ആവേശം കൊടിമുടി കയറി. നേതാക്കളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തങ്ങളുടെ ശക്തി തെളിയിച്ച് തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് തിരശീലയിട്ടു. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും കാസര്‍കോട്ടെ എംഎല്‍എമാരും നേതാക്കളും വോട് തേടിയെത്തി.
       
Election | കര്‍ണാടക തിരഞ്ഞെടുപ്പ്: ആവേശ കൊടുമുടിയില്‍ മംഗ്‌ളൂറില്‍ കൊട്ടിക്കലാശം; അവസാന മണിക്കൂറുകളിലും വോട് തേടി എന്‍എ നെല്ലിക്കുന്നും എകെഎം അശ്റഫും അതിര്‍ത്തിക്കപ്പുറം

രാഷ്ട്ര കവി ഗോവിന്ദപൈ സര്‍കിളില്‍ നടന്ന മംഗ്‌ളുറു സൗതിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ ആര്‍ ലോബോയുടെ പരസ്യ പ്രചരണത്തിന്റെ കൊട്ടിക്കലാശത്തില്‍ മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫും പങ്കുചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ പ്രാദേശിക നേതാക്കന്മാര്‍ വരെ പുറത്തിറക്കുന്ന വര്‍ഗീയ കാര്‍ഡിനെ മതേതര കര്‍ണാടക വലിച്ചറിയുമെന്നും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും എകെഎം അശ്‌റഫ് എംഎല്‍എ പ്രസംഗത്തില്‍ പറഞ്ഞു.
    
Election | കര്‍ണാടക തിരഞ്ഞെടുപ്പ്: ആവേശ കൊടുമുടിയില്‍ മംഗ്‌ളൂറില്‍ കൊട്ടിക്കലാശം; അവസാന മണിക്കൂറുകളിലും വോട് തേടി എന്‍എ നെല്ലിക്കുന്നും എകെഎം അശ്റഫും അതിര്‍ത്തിക്കപ്പുറം

ഇന്‍ഡ്യയുടെ മതേതരത്വ പാരമ്പര്യം തിരിച്ചുപിടിക്കാനും നിലനിര്‍ത്താനായി മതേതര ഇന്‍ഡ്യയുടെ നായകന്‍ രാഹുല്‍ ഗാന്ധി 4000 കിലോമീറ്ററോളം കാല്‍ നടയായി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനം കര്‍ണാടകയില്‍ തെളിയുമെന്നും വര്‍ഗീയതയ്ക്കെതിരെ നേരിട്ടുള്ള ഈ പോരാട്ടത്തില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ 2013ല്‍ കോണ്‍ഗ്രസ് നേടിയ എട്ടില്‍ ഏഴ് സീറ്റിന് പകരം ഇപ്രാവശ്യം എട്ടിലെട്ടും നേടി സമ്പൂര്‍ണ ബിജെപി മുക്ത ജില്ലയാകുമെന്നും എകെഎം അശ്റഫ് കൂട്ടിച്ചേര്‍ത്തു.
      
Election | കര്‍ണാടക തിരഞ്ഞെടുപ്പ്: ആവേശ കൊടുമുടിയില്‍ മംഗ്‌ളൂറില്‍ കൊട്ടിക്കലാശം; അവസാന മണിക്കൂറുകളിലും വോട് തേടി എന്‍എ നെല്ലിക്കുന്നും എകെഎം അശ്റഫും അതിര്‍ത്തിക്കപ്പുറം

നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്ന കൊട്ടിക്കലാശത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിവിലും ആഹ്ലാദത്തോടെയാണ് മംഗ്‌ളൂറിന്റെ ഹൃദയഭാഗത്ത് ത്രിവര്‍ണ പതാകളുമായി ചുവടുവെച്ചത്.
എഐസിസി സെക്രടറി ഐവന്‍ ഡിസൂസ, കെപിസിസി സെക്രടറി ശശിധര്‍ ഹെഗ്ഡെ തുടങ്ങിയവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ രാഷ്ട്ര കവി ഗോവിന്ദപൈ സര്‍കിളില്‍ എത്തിയിരുന്നു.
അസീസ് കളത്തൂര്‍, സെഡ് എ കയ്യാര്‍, പ്രതീപ് ചന്ദ്ര ആള്‍വ, ലത്വീഫ് ഖന്ദഖ്, ഉമര്‍ ബോര്‍ക്കള, മന്‍സൂര്‍ പൊസോട്ട്, ആരിഫ് മച്ചമ്പാടി, ഖലീല്‍ ബജ തുടങ്ങിയവരും എംഎല്‍യോടൊപ്പം പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ വിവിധ പ്രചാരണയോഗങ്ങളില്‍ പ്രസംഗിച്ചു.

ദക്ഷിണ കന്നഡയില്‍ വിവിധ മണ്ഡലങ്ങില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന്റെ നേത്യത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ അവസാന മണിക്കൂറിലും പ്രചാരണ രംഗത്ത് സജീവമായിരുന്നു. എംഎല്‍എയോടൊപ്പം യുഡിഎഫ് നേതാക്കളായ കെപിസിസി അംഗം അഡ്വ. എ ഗോവിന്ദന്‍ നായര്‍, കെഎം ബശീര്‍, അര്‍ജുനന്‍ തായലങ്ങാടി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ വോടര്‍മാരെ നേരില്‍ കണ്ട് വോട് അഭ്യര്‍ത്ഥിച്ചു.
     
Election | കര്‍ണാടക തിരഞ്ഞെടുപ്പ്: ആവേശ കൊടുമുടിയില്‍ മംഗ്‌ളൂറില്‍ കൊട്ടിക്കലാശം; അവസാന മണിക്കൂറുകളിലും വോട് തേടി എന്‍എ നെല്ലിക്കുന്നും എകെഎം അശ്റഫും അതിര്‍ത്തിക്കപ്പുറം

വിവിധ കോളജുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, പൊതുസ്ഥലങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കാസര്‍കോട് എംഎല്‍എയുടെയും നേതാക്കളുടെയും സാന്നിധ്യം വോടര്‍മാരില്‍ ആവേശവും അനുഭൂതിയും ഉളവാക്കി. പ്രശസ്ത എല്ല് രോഗവിദഗ്ധന്‍ ഡോ. ശാന്താറാം ഷെട്ടി അടക്കമുള്ളവരെയും നേതാക്കള്‍ സന്ദര്‍ശിച്ച് വോട് അഭ്യര്‍ഥിച്ചു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് വോടെടുപ്പ്. മെയ് 13ന് ഫലമറിയാം.

Keywords: Mangalore News, Malayalam News, Karnataka Election News, Congress, National News, Karnataka Politics, NA Nellikkunnu, AKM Ashraf, Karnataka Elections: NA Nellikkunnu and AKM Ashraf seek votes.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia