ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്: കാഞ്ഞങ്ങാട്ട് സംഘർഷം, പ്രവർത്തകൻ്റെ തല പൊട്ടി

● ആശുപത്രി ഗേറ്റിൽ വെച്ച് പോലീസ് തടഞ്ഞു.
● കെഎസ്‌യു തൃക്കരിപ്പൂർ ബ്ലോക്ക് പ്രസിഡൻ്റിനാണ് പരിക്ക്.
● പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.
● നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
കാഞ്ഞങ്ങാട്: (KasargodVartha) കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വസ്ത്രാലയ ജീവനക്കാരി മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പ്രകടനമായി എത്തിയ പ്രവർത്തകരെ ആശുപത്രി ഗേറ്റിന് മുന്നിൽ ബാരിക്കേഡ് വെച്ച് തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായി സംഘർഷത്തിൽ കലാശിച്ചത്. ബാരിക്കേഡിൽ കൊടി കെട്ടിയ കമ്പ് കൊണ്ട് അടിച്ച പ്രവർത്തകൻ്റെ തല പോലീസ് ലാത്തിയടിയിൽ പൊട്ടി. കെ എസ് യു തൃക്കരിപ്പൂർ ബ്ലോക്ക് പ്രസിഡൻറ് വരുണിനാണ് തലക്ക് പരിക്കേറ്റത്. യുവാവിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യ മന്ത്രിയുടെ രാജി: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; ലാത്തിയടിയിൽ പ്രവർത്തകൻ്റെ തല പൊട്ടി pic.twitter.com/1IzxQZYsUB
— Kasargod Vartha (@KasargodVartha) July 5, 2025
പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിലെ സംഭവത്തെക്കുറിച്ചും ആരോഗ്യ മന്ത്രിയുടെ രാജിയാവശ്യത്തെക്കുറിച്ചും നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Youth Congress march in Kanhangad turns violent, worker injured.
#Kanhangad #YouthCongress #Protest #HealthMinister #KeralaPolitics #MedicalCollegeIncident