city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ കൊലപാതകം: സംഘർഷാവസ്ഥ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനു മുസ്ലീം ലീഗും സിപിഎമും ശ്രമിക്കുന്നതായി ബിജെപി

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.12.2020) കാഞ്ഞങ്ങാട്ടെ കൊലപാതകം സംഘർഷാവസ്ഥ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനു മുസ്ലീം ലീഗും സിപിഎമും ശ്രമിക്കുന്നതിന് ഉദാഹരണമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. കൊലപാതകത്തെ ബിജെപി ശക്തമായി അപലപിക്കുന്നു. കൊലയിൽ പങ്കെടുത്ത മുഴുവൻ പ്രതികളെയും ഗൂഢാലോചന ഉണ്ടെങ്കിൽ ഗൂഢാലോചന നടത്തിയവരെയും ഉടൻ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 

കൊലചെയ്യപ്പെട്ടത് കാന്തപുരം സുന്നി വിഭാഗ വിഭാഗം സജീവ പ്രവർത്തകനാണ്. കൊല ചെയ്തത് മുസ്‌ലിംലീഗ് പ്രവർത്തകരാണ്. രക്തസാക്ഷിയാക്കി മുതലെടുക്കുകയാണ് സിപിഎമും ഡി വൈ എഫ് ഐയും.

കല്ലൂരാവിയില്‍ തെരെഞ്ഞെടുപ്പ് ദിവസം ലീഗ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറി അക്രമം നടത്തിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. ലീഗ് പ്രവർത്തകരായ പ്രതികളെ പിടികൂടാതെ പൊലീസ് നിഷ്ക്രിയത്വം പാലിച്ചതായി ശ്രീകാന്ത് കുറ്റപ്പെടുത്തി. 

പ്രദേശത്ത് അക്രമമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപോര്‍ടുണ്ടായിട്ടും ആവശ്യത്തിനു പൊലീസ് സേനയെ വിന്യസിക്കാന്‍ സംസ്ഥാന സർക്കാർ തയ്യാറായില്ല. കൊലപാതകത്തില്‍ നിന്നും മുതലെടുപ്പ് നടത്താനും നാട്ടിലാകെ അതിന്റെ പേരില്‍ വ്യാപക അക്രമമഴിച്ചു വിടാനുമുള്ള ശ്രമമാണ് സിപിഎമും മുസ്ലിം ലീഗും നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുസ്ലിം സമുദായ സംരക്ഷകർ തങ്ങളാണെന്ന അവകാശവാദത്തിൻ്റെ പേരിലാണ് ഇപ്പോൾ അക്രമം അരങ്ങേറിയത് എന്നും ശ്രീകാന്ത് ആരോപിച്ചു. 

കാഞ്ഞങ്ങാട്ടെ കൊലപാതകം: സംഘർഷാവസ്ഥ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനു മുസ്ലീം ലീഗും സിപിഎമും ശ്രമിക്കുന്നതായി ബിജെപി

കാഞ്ഞങ്ങാട് നഗരസഭയുടെ പരിധിയിൽ ബിജെപി പ്രവർത്തകരുടെ വീടുകളും ഓഫീസ്സുകളും പൂർണമായി തകർക്കുകയും നിരവധി പ്രവർത്തകരെ അക്രമിച്ചിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല. പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായും ശ്രീകാന്ത് പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ തുടങ്ങിയ കൊലപാതകരാഷ്ട്രീയം അഞ്ചാം വര്‍ഷത്തിലും തുടരുകയാണ്. പെരിയ ഇരട്ടകൊലപാതകം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാതിരിക്കാന്‍ പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നും കോടികളാണ് സിപിഎം സര്‍ക്കാര്‍ ചെലവഴിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ സിബിഐ സംഘത്തിനാവശ്യമായ സഹായം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല എന്നത് അക്രമരാഷ്ട്രീയത്തെ സിപിഎം എത്രമാത്രം പിന്തുണയ്ക്കുന്നുവെന്നതിന്റെ സൂചനയാണ്. 

തെരെഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ദേലമ്പാടി പഞ്ചായത്തിലെ മല്ലംപാറയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ക്രിമിനലുകള്‍ തുടര്‍ച്ചയായി അക്രമം നടത്തിയിരുന്നു. പരാതി നല്‍കിയിട്ടു പോലും അക്രമം തടയാന്‍ പോലീസിനു സാധിച്ചില്ല. സിപിഎമിന്റെ ചട്ടുകമായി മാറിയ പൊലീസ് ഉദ്യോഗസ്ഥർക്കു കൂടി ഈ അക്രമങ്ങളുടെ ഉത്തരവാദിത്വം ഉണ്ടന്ന് അദ്ദേഹം ആരോപിച്ചു.

അന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടലുകളും പോലീസിലെ രാഷ്ട്രീയവല്‍ക്കരണവുമാണ് ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധത്തില്‍ കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് വളം വെച്ചു കൊടുക്കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. കേരളരാഷ്ട്രീയത്തെ രക്തകലുഷിതമാക്കിയതില്‍ നാളിതുവരെ കേരളം മാറി മാറി ഭരിച്ച ഇടത് - വലത് മുന്നണികള്‍ക്ക് തുല്ല്യ പങ്കുണ്ട്.

കല്ലൂരാവിയിലെ കൊലപാതകത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും പൊലീസ് പാളിച്ചകളെ കുറിച്ചും അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Keywords:  Kerala, News, Kasaragod, Kanhangad, Murder, BJP, Adv. Srikanth, SSF, SDPI, LDF, Muslim-league, Politics, Murder, Case, Police, Kanhangad murder: BJP says Muslim League and CPM are trying to exploit politics by creating tension.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia