കാഞ്ഞങ്ങാട്ടെ ഇടത് സ്ഥാനാർഥി മന്ത്രി ഇ ചന്ദ്രശേഖരൻ നാമനിർദേശ പത്രിക സമർപിച്ചു
Mar 16, 2021, 17:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.03.2021) മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി മന്ത്രി ഇ ചന്ദ്രശേഖരൻ നാമനിർദേശ പത്രിക സമർപിച്ചു. കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിൽ വരണാധികാരി മേഘശ്രീ ഐഎഎസ് മുമ്പാകെയാണ് പത്രിക സമർപിച്ചത്. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ, നേതാക്കളായ വി കെ രാജൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി അപ്പുക്കുട്ടൻ, സി കെ ബാബുരാജ്, പി കെ നിഷാന്ത്, കെ രാജ്‍മോഹനൻ, ടി കൃഷ്ണൻ, പി പി രാജു, കൂലേരി രാഘവൻ, എം കുഞ്ഞമ്പാടി, ജോൺ ഐമൺ, പി ടി നന്ദകുമാർ, കെ വി മാത്യു, എ ശബരീശൻ, വി സുകുമാരൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
ഡിസിസി ജനറൽ സെക്രടറിയും യുവനേതാവുമായ പിവി സുരേഷാണ് യുഡിഎഫ് സ്ഥാനാർഥി. ബൽരാജ് എം ആണ് ബിജെപി സ്ഥാനാർഥി. ഇത് മൂന്നാം തവണയാണ് ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. പരമ്പരാഗതമായി ഇടതുപക്ഷത്തെ തുണയ്ക്കുന്ന മണ്ഡലത്തിൽ ഇത്തവണയും വിജയം ആവർത്തിക്കാമെന്ന് എൽഡിഎഫ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
Keywords: Kerala, News, Kasaragod, Kanhangad, Top-Headlines, Politics, Political party, E.Chandrashekharan, Minister, Niyamasabha-Election-2021, Kanhangad Left candidate Minister E Chandrasekharan submitted his nomination papers.
< !- START disable copy paste -->