തെരെഞ്ഞടുപ്പ് പ്രചാരണ തിരക്കിനിടയിലും തെരുവിൻ്റെ മക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് കാഞ്ഞങ്ങാട്ടെ സ്ഥാനാർഥികൾ
Mar 28, 2021, 23:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.03.2021) തെരെഞ്ഞടുപ്പ് പ്രചാരണ തിരക്കിനിടയിലും തെരുവിൻ്റെ മക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് കാഞ്ഞങ്ങാട്ടെ സ്ഥാനാർഥികൾ.
എൽ ഡി എഫ് സ്ഥാനാർഥിയും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ, യു ഡി എഫ് സ്ഥാനാർഥി പി വി സുരേഷ്, എൻ ഡി എ സ്ഥാനാർഥി ബൽരാജ് എന്നിവരാണ് തെരുവിൻ്റെ മക്കൾക്കൊപ്പം അന്നം ഉണ്ടത്.
കാഞ്ഞങ്ങാട് ട്രാഫികിന് സമീപത്തെ നന്മ മരച്ചുവട്ടിലിരുന്നാണ് സ്ഥാനാർത്ഥികൾ തെരുവിൻ്റെ മക്കൾക്കൊപ്പം ഇലയിട്ട് സദ്യ കഴിച്ചത്. സമൂഹത്തിലെ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും അധികമാകില്ലെന്ന് പറഞ്ഞാണ് സ്ഥാനാർഥികൾ പ്രചാരണ കേന്ദ്രങ്ങളിലേക്ക് മടങ്ങിയത്.
നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീചർ ഉദ്ഘാടനം ചെയ്തു. നന്മ മരം വൈസ് പ്രസിഡണ്ട് സി പി ശുഭ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സലാം കേരള, രക്ഷാധികാരി ഇ വി ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സെക്രടറി എൻ ഗംഗാധരൻ സ്വാഗതവും ട്രഷറർ ഉണ്ണികൃഷ്ണൻ കിണാനൂർ നന്ദിയും പറഞ്ഞു. പരിപാടിക്ക് ബിബി കെ ജോസ്, മൊയ്തു പടന്നക്കാട്, ബശീർ കൊവ്വൽ പള്ളി, ഖാസിം ടി കെ, നാരായണൻ, രാജൻ ലാലൂർ എന്നിവർ നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, LDF, BJP, Kanhangad candidates having lunch with street children amidst election campaign hustle and bustle.
< !- START disable copy paste -->