city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നരേന്ദ്രമോഡിയുടേത് സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പോലും പരാജയപ്പെട്ട സര്‍ക്കാര്‍: കാനം രാജേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 17.02.2019) സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പോലും പരാജയപ്പെട്ട സര്‍ക്കാരാണ് നരേന്ദ്രമോഡിയുടേതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാസര്‍കോട് പ്രസ്‌ക്ലബില്‍ 'മീഡിയാ ഫോര്‍ ദി പീപ്പിള്‍' പരിപടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫ് വടക്കന്‍ മേഖലാ കേരള സംരക്ഷണ യാത്രയുടെ നായകനായാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്.

കശ്മീറ പുല്‍വാമയിലെ ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായാണ് അപലപിച്ചത്. എന്നാല്‍ ആക്രമണത്തിന്റൈ മറവില്‍ കശ്മീരി വിദ്യാര്‍ത്ഥികളെ രാജ്യത്തെങ്ങും വേട്ടയാടുകയാണ്. സര്‍വകലാശാലകളിലും ബസുകളിലും കയറി കശ്മീരി വിദ്യാര്‍ത്ഥികളെ തെരയുകയാണ്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുന്നതിനു പകരം അയല്‍ രാജ്യങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുകയാണ് മോഡി സര്‍ക്കാര്‍. ഏത് അയല്‍ രാജ്യവുമായാണ് നമുക്കിപ്പോള്‍ മികച്ച ബന്ധമുള്ളത്. എന്‍ഡിഎ സര്‍ക്കാരിന്റെ വിദേശനയം പരാജയമാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

രാജ്യത്ത് തീവ്രവാദി ആക്രമണങ്ങള്‍ അഞ്ചുവര്‍ഷത്തിനിടയില്‍ വര്‍ദ്ധിച്ചു. നിരവധി സൈനികരാണ് കൊല്ലപ്പെട്ടത്. അഞ്ചു വര്‍ഷത്തെ മോഡി ഭരണത്തില്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് മാത്രമാണ് സന്തോഷം ലഭിച്ചതെന്ന് കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. വാഗ്ദാന ലംഘനങ്ങളുടെ ഘോഷയാത്രയാണ്. അത്രമാത്രം ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കേരള സംരക്ഷണ യാത്രയിലൂടെ വിശദീകരിക്കുമെന്ന് കാനം പറഞ്ഞു.

ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു പ്രളയം. നിരവധി പേര്‍ മരിച്ചു. ലക്ഷങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിഞ്ഞു. ദുരന്തം കണ്ടുപോയവരാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും. എന്നിട്ടും കേരളത്തിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 31,000 കോടി നഷ്ടമുണ്ടായിട്ടും കേന്ദ്രം നല്‍കാമെന്ന് പറഞ്ഞത് 600 കോടി മാത്രമാണ്. എന്നാല്‍ വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. വര്‍ഷം 6,000 കോടി രൂപ മാത്രമാണ് കേരളത്തിന് കടമെടുക്കാന്‍ കഴിയൂ. എന്നാല്‍ കേന്ദ്രം 1800 കോടി രൂപ വെട്ടിക്കുറയ്ക്കുകയാണ്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് കേരളത്തിലെ പ്രതിപക്ഷത്തിന് താല്‍പര്യമില്ല. എങ്ങനെയെങ്കിലും സര്‍ക്കാരിനെ വീഴ്ത്തണം എന്നു മാത്രമാണ് ചിന്തയെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും കേരള സംരക്ഷണ യാത്ര കഴിഞ്ഞ് ചേരും. തുടര്‍ന്ന് ദേശീയ കൗണ്‍സിലും ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമെന്നും കാനം പറഞ്ഞു. സ്ത്രീകള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തോട് 'ഉണ്ടാകും' എന്നായിരുന്നു മറുപടി. മീഡിയ ഫോര്‍ ദി പീപ്പിള്‍ പരിപാടിയില്‍ എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരും പങ്കെടുത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷനായി. സെക്രട്ടറി ഒ വി സുരേഷ് സ്വാഗതം പറഞ്ഞു.
നരേന്ദ്രമോഡിയുടേത് സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പോലും പരാജയപ്പെട്ട സര്‍ക്കാര്‍: കാനം രാജേന്ദ്രന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Political party, Politics, Kanam Rajendran against BJP
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia