Mahin Haji | മതസൗഹാര്‍ദവും ഐക്യവുമാണ് മുസ്ലിം ലീഗിന്റെ മുഖമുദ്രയെന്ന് കല്ലട്ര മാഹിന്‍ ഹാജി; 'ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ ഉടനടി പുറത്താക്കിയ നടപടി പാര്‍ടി പുലര്‍ത്തുന്ന ജാഗ്രതയുടെ ഭാഗം'
Jul 26, 2023, 18:20 IST
കാസര്‍കോട്: (www.kasargodvartha.com) ബഹുസ്വര സമൂഹത്തില്‍ മതസൗഹാര്‍ദത്തിനും വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലെ ഐക്യത്തിനും പ്രാധാന്യം കല്‍പിക്കുന്ന പാര്‍ടിയാണ് മുസ്ലിം ലീഗെന്നും അതിന് പ്രതിബന്ധമുണ്ടാക്കാന്‍ ഇടവരുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും പാര്‍ടി പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
മുസ്ലിം യൂത് ലീഗ് ജില്ലാ കമിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂര്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യ റാലിയില്‍ വെച്ച് പാര്‍ടിയുടെ നയങ്ങള്‍ക്കും ആശയാദര്‍ശങ്ങള്‍ക്കും വിരുദ്ധമായി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ ഉടനടി പാര്‍ടിയില്‍ നിന്നും പുറത്താക്കിയ നടപടി മുസ്ലിം ലീഗ് പുലര്‍ത്തി വരുന്ന ജാഗ്രതയുടെ ഭാഗമാണെന്നും, സംഭവത്തില്‍ യൂത് ലീഗ് സംസ്ഥാന കമിറ്റി നേരിട്ട് ഖേദം പ്രകടിപ്പിച്ചത് പാര്‍ടിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇടപെടലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തിന്റെ മറപറ്റി കൂടുതല്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ഒരുമ്പെട്ടിരിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്നും കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.

Keywords: Kallatra Mahin Haji, Muslim League, Youth League, Politics, Kanhangad, Kerala News, Kasaragod News, Politics, Political News, Kerala Politics, Kasaragod Muslim League, Kallatra Mahin Haji said that religious harmony and reconciliation hallmarks of Muslim League.
< !- START disable copy paste -->