Kallatra Mahin Haji | മന്ത്രിമാര്‍ പങ്കെടുത്ത 'കരുതലും കൈത്താങ്ങും' പ്രഹസനമാണെന്ന് കല്ലട്ര മാഹിന്‍ ഹാജി
May 28, 2023, 14:10 IST
കാസര്‍കോട്: (www.kasargodvartha.com) രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത 'കരുതലും കൈത്താങ്ങും' എന്ന പരിപാടി പ്രഹസനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. നൂറുകണക്കിന് ആളുകളെ കാസര്‍കോട് താലൂകിന്റെ പല ഭാഗങ്ങളില്‍ നിന്നും വിളിച്ച് വരുത്തി ഒന്നുമില്ലെന്ന് പറയാനാണോ മന്ത്രിമാര്‍ കൊട്ടിഘോഷിച്ച് ഈ പരിപാടി നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു.
സാധാരണക്കാര്‍ക്കും കാസര്‍കോടിന് പൊതുവെയും ഏതുതരത്തിലുള്ള കൈത്താങ്ങും കരുതലുമാണ് ഈ പരിപാടിയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കാന്‍ രണ്ടു മന്ത്രിമാരും പരിവാരങ്ങളും തിരുവനന്തപുരത്ത് നിന്ന് ഇങ്ങോട്ട് എഴുന്നള്ളിയത് പരിഹാസ്യമാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലോകത്തിന് തന്നെ മാതൃകയാവുന്ന വിധത്തില്‍ നടത്തിയ ജന സമ്പര്‍ക്കത്തെ ഇവര്‍ എങ്ങനെ കളിയാക്കിയതെന്ന് കേരളീയര്‍ മറന്നിട്ടില്ല.
വിലേജ് ഓഫീസറുടെ (Village Officer) പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പരിഹസിച്ചവര്‍ ഇപ്പോള്‍ വിലേജ് ഓഫീസിലെ പ്യൂണിന്റെ പണിയാണെടുക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയും ഇപ്പോഴത്തെ ഇവരുടെ കണ്ണില്‍ പൊടിയിടലും സാധാരണക്കാര്‍ക്ക് നല്ലതു പോലെയറിയാം. ജനോപകാരപ്രദമായ എത്രയോ നടപടികളും തീരുമാനങ്ങളുമാണ് ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഉണ്ടായത്.
സാങ്കേതികത്വത്തിന്റെ പേരില്‍ ഒരിക്കലും സാധാരണക്കാര്‍ക്ക് അനുഭവഭേദ്യമാകാതിരുന്ന പല പദ്ധതികളും ജനനന്മക്കായി ഉപയോഗപ്പെടുത്താന്‍ സാധിച്ചത് ജന സമ്പര്‍ക്ക പരിപാടിയില്‍ നിന്ന് കിട്ടിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി പുറപ്പെടുവിച്ച നിരവധി സര്‍കാര്‍ ഉത്തരവുകളുടെ ഫലമായിട്ടായിരുന്നു. നാടിനെ തുറിച്ചു നോക്കുന്ന ഒരു പ്രശ്‌നവും കരുതലും കൈത്താങ്ങും തൊട്ടിട്ടില്ല. കാസര്‍കോട് ജില്ല നേരിടുന്ന ആരോഗ്യ മേഖലയിലടക്കമുള്ള പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ പോലും മന്ത്രിമാര്‍ക്ക് താത്പര്യമില്ലായിരുന്നു. ഇത് കരുതലും കൈത്താങ്ങുമല്ല, തികഞ്ഞ കാപട്യമാണെന്ന് മാഹിന്‍ ഹാജി കൂട്ടിച്ചേര്‍ത്തു.

Keywords: Kallatra Mahin Haji, LDF Govt, Kerala News, Malayalam News, Muslim League, Politics, Kasaragod Muslim League, Kallatra Mahin Haji criticized Taluk level Adalat of Ministers.
< !- START disable copy paste -->