Christmas | ക്രിസ്മസ് പുല്‍ക്കൂട് തകര്‍ത്തതില്‍ ശക്തമായ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍; 'തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം'; പ്രതിഷേധാര്‍ഹമെന്ന് ന്യൂനപക്ഷ മോര്‍ച
Dec 23, 2022, 20:31 IST
കാസര്‍കോട്: (www.kasargodvartha.com) മുളിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മതസൗഹാര്‍ദം തകര്‍ക്കാനുള്ള മതമൗലികവാദികളുടെ ബോധപൂര്‍വമായ നീക്കത്തെ തടയിടേണ്ടതുണ്ടെന്നും ഉണ്ണിയേശുവിന്റെ പ്രതിമ ഉള്‍പെടെ നശിപ്പിച്ച പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇയാളുടെ വാട്‌സ്ആപ് ഡിപി ദാഇശിന്റെ പതാകയാണെന്ന ആരോപണം ഗൗരവതരമാണ്. അനിസ്ലാമികമായതൊന്നും കേരളത്തില്‍ നടക്കില്ലെന്ന ഭീഷണിയാണ് പുല്‍ക്കൂട് നശിപ്പിക്കലിലൂടെ വ്യക്തമാകുന്നത്. സിപിഎമും കോണ്‍ഗ്രസും ഈ സംഭവത്തില്‍ പുലര്‍ത്തുന്ന മൗനം മതമൗലികവാദികള്‍ക്കുള്ള പിന്തുണയാണ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പ്രതിഷേധാര്‍ഹമെന്ന് ന്യൂനപക്ഷ മോര്‍ച
പുല്‍ക്കൂട് നശിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹമെന്നും നാട്ടില്‍ വിഭാഗീയത പടര്‍ത്താനുള്ള ശ്രമം എന്ത് വില കൊടുത്തും ചെറുക്കണമെന്നും ന്യൂനപക്ഷ മോര്‍ച ജില്ലാ പ്രസിഡന്റ് റോയ് ജോസഫ് പറക്ലായി ആവശ്യപ്പെട്ടു. ഇത്തരം സംഭവം സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാനും, സംഘര്‍ഷം ഉണ്ടാക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: Latest-News, Kerala, Kasaragod, Christmas, K.Surendran, Politics, Political-News, Top-Headlines, Protest, BJP, K Surendran wants to take strong action on the destruction of Christmas crab.
< !- START disable copy paste -->