മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപിച്ചു
Mar 19, 2021, 15:06 IST
മഞ്ചേശ്വരം: (www.kasargodvartha.com 19.03.2021) മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപിച്ചു. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരി മുമ്പാകെയാണ് പത്രിക സമർപിച്ചത്. ബൈക് റാലിയുടെയും പ്രകടനത്തിന്റെയും അകമ്പടിയോടെയാണ് സുരേന്ദ്രൻ പത്രിക സമർപണത്തിനെത്തിയത്. വെള്ളിയാഴ്ച രാവിലെ മധൂർ ക്ഷേത്രവും സന്ദർശിച്ചിരുന്നു. മഞ്ചേശ്വരത്തെ കൂടാതെ കോന്നിയിലും സുരേന്ദ്രൻ മത്സരിക്കുന്നുണ്ട്.
പിണറായി വിജയനെതിരെ സ്ഥാനാർഥിയെ നിർത്താൻ കഴിയാത്ത വണ്ണം പ്രതിപക്ഷം ദുർബലമായെന്ന് കെ സുരേന്ദ്രൻ പത്രിക സമർപിച്ച ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസെടുത്തത് സത്യം തെളിയുമെന്ന ഭയം മൂലമാണ്. ശനിയാഴ്ച ഉച്ചവരെ മഞ്ചേശ്വരത്ത് ഉണ്ടാവുമെന്നും അതിന് ശേഷം കോന്നിയിൽ പോവുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ 89 വോടിന് കൈവിട്ട് പോയ മണ്ഡലം പിടിച്ചെടുക്കാനാണ് സുരേന്ദ്രൻ ശ്രമിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി എകെഎം അശ്‌റഫും എൽഡിഎഫിലെ വിവി രമേശനും കനത്ത പ്രചാരണം കാഴ്ച വെക്കുമ്പോൾ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് മഞ്ചേശ്വരം സാക്ഷ്യം വഹിക്കുന്നത്.

Keywords: K.Surendran, Manjeshwaram, Kasaragod, Kerala, News, Top-Headlines, BJP, Politics, K Surendran submitted his nomination papers at Manjeswaram.
< !- START disable copy paste -->