city-gold-ad-for-blogger

K Surendran | രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്‍കി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: (www.kasargodvartha.com) രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കത്ത് നല്‍കി.

തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമര്‍പിച്ച ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ ഇടതുപക്ഷവും പ്രതിപക്ഷവും തയാറാവണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു.

അതിനിടെ ദേശീയതലത്തിലും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളുമായി ബിജെപി മുന്നോട്ടുപോകുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. 

 K Surendran | രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്‍കി കെ സുരേന്ദ്രന്‍


കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രജ്ഞന്‍ ചൗധരി എന്നിവരോടും ഫാറൂഖ് അബ്ദുല്ല, എച് ഡി ദേവഗൗഡ എന്നീ മുതിര്‍ന്ന നേതാക്കളോടും രാഷ്ട്രീയം കണക്കിലെടുക്കാതെ ഐക്യകണ്‌ഠേന ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കണമെന്നാണ് ആവശ്യം.

Keywords: K Surendran seeks support to Draupadi Murmu; Letter sent to the Chief Minister and the Leader of Opposition, Thiruvananthapuram,News, Politics, BJP, Top-Headlines, Kerala, President-Election.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia