city-gold-ad-for-blogger

K Surendran says | നാടിന്റെ ശരിയായ വികസനം ഉറപ്പാക്കാന്‍ ബിജെപി പ്രതിനിധികള്‍ ത്രിതല പഞ്ചായതുകളില്‍ തെരഞ്ഞെടുക്കപ്പെടണമെന്ന് കെ സുരേന്ദ്രന്‍

ബദിയടുക്ക: (www.kasargodvartha.com) നാടിന്റെ ശരിയായ വികസനം ഉറപ്പാക്കാന്‍ ബിജെപി പ്രതിനിധികള്‍ ത്രിതല പഞ്ചായതുകളില്‍ തെരഞ്ഞെടുക്കപ്പെടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പട്ടാജെ വാര്‍ഡില്‍ പാര്‍ടി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
            
K Surendran says | നാടിന്റെ ശരിയായ വികസനം ഉറപ്പാക്കാന്‍ ബിജെപി പ്രതിനിധികള്‍ ത്രിതല പഞ്ചായതുകളില്‍ തെരഞ്ഞെടുക്കപ്പെടണമെന്ന് കെ സുരേന്ദ്രന്‍

നൂറുകണക്കിന് ആളുകള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നത് ഉള്‍പെടെയുള്ള ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ തന്റെ പിതാവ് സായിറാം ഭട്ടിന്റെ പാത പിന്തുടരാനാണ് പട്ടാജെ വാര്‍ഡ് അംഗം കെ എന്‍ കൃഷ്ണ ഭട്ട് രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചത്. നല്ലൊരു പൊതുപ്രവര്‍ത്തകനും നാട്ടുകാര്‍ക്ക് സുപരിചിതനുമായ മഹേഷ് വളകുഞ്ചയ്ക്ക് ബദിയടുക്കയുടെ വികസനത്തിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അതിനായി അദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കണമെന്നും സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു.

വെങ്കപ്പ നായ്ക് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, മഹിളാമോര്‍ച ദേശീയ നിര്‍വാഹക സമിതി അംഗം അശ്വിനി എംഎല്‍, പ്രമീള സി നായിക്, വിജയ് കുമാര്‍ റൈ, സുധാമ ഗോസാഡ, ഹരീഷ് നാരമ്പാടി, ഈശ്വര നായ്ക്, രാമപ്പ മഞ്ചേശ്വര, ശ്രീധര ബെള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ആര്‍ സുനില്‍ സ്വാഗതവും ഗോപാലകൃഷ്ണന്‍ കാറഡുക്ക നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, BJP, Politics, Political Party, K.Surendran, Panchayath, By-election, K Surendran said that BJP representatives should be elected in Panchayaths to ensure proper development.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia