കെ സുരേന്ദ്രന്‍ പരേതരെന്ന് പറഞ്ഞ 6 പേരില്‍ മൂന്ന് പരേതരും സമന്‍സ് കൈപ്പറ്റി; സുരേന്ദ്രന്‍ സമര്‍പ്പിച്ച കള്ളവോട്ട് ലിസ്റ്റില്‍ ന്യൂനപക്ഷ മോര്‍ച്ചാ മുന്‍ നേതാവും
Jun 14, 2017, 13:19 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2017) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പുരോഗമിക്കുമ്പോള്‍ സുരേന്ദ്രന്റെ വാദങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന് തെളിയുന്നു. കെ സുരേന്ദ്രന്‍ തന്നെ പരേതരാക്കിയ നാല് പേരില്‍ മൂന്ന് പരേതരും കോടതി അയച്ച സമന്‍സ് കൈപ്പറ്റിക്കഴിഞ്ഞു.
ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ മരിച്ച ആറു പേര്‍ വോട്ട് ചെയ്തതായി പറയുന്നു. എന്നാല്‍ ഇതില്‍ നാലു പേര്‍ ജീവിച്ചിരിപ്പുണ്ടെന്നും ഇവര്‍ കൈ കൊണ്ട് തന്നെ ഭക്ഷണം കഴിക്കുന്നുണ്ടെന്നും മരിച്ച മറ്റു രണ്ടു പേരില്‍ ഒരാള്‍ മാത്രമേ വോട്ട് ചെയ്തിരുന്നുള്ളൂവെന്നും നേരത്തെ പി ബി അബ്ദുര്‍ റസാഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നെന്നും ഇവരുടെ പേരില്‍ നാട്ടില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നു ആരോപിച്ച് സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റിലുള്ളവരില്‍ ചിലര്‍ ഇതുവരെ സ്വദേശം വിട്ട് പുറത്ത് പോയിട്ടില്ലെന്നും വ്യക്തമായി. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്താണെന്ന് സുരേന്ദ്രന്‍ പറയുന്ന ബാക്രബയലിലെ അനസും ഉപ്പളയിലെ അബ്ദുര്‍ റഹ് മാനും ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നു.
സുരേന്ദ്രന്‍ സമര്‍പ്പിച്ച കള്ളവോട്ട് ലിസ്റ്റില്‍ ന്യൂനപക്ഷ മോര്‍ച്ചാ മുന്‍ നേതാവുമുണ്ട്. മുന്‍ ന്യൂനപക്ഷ മോര്‍ച്ചാ ഭാരവാഹിയായിരുന്ന അഷ്‌റഫാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. അഷ്‌റഫ് വിദേശത്തായിരിക്കെ നാട്ടില്‍ കള്ളവോട്ട് ചെയ്‌തെന്നാണ് സുരേന്ദ്രന്റെ ആരോപണം.
തെരഞ്ഞെടുപ്പിന് മുമ്പ് മരിച്ചിരുന്നുവെന്ന് കാണിച്ച് സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റിലുള്‍പ്പെട്ട മഞ്ചേശ്വരം ഉപ്പള സ്വദേശി അബ്ദുല്ല കഴിഞ്ഞ ദിവസം ഹൈക്കോടതി അയച്ച സമന്‍സ് കൈപ്പറ്റി. അബ്ദുല്ലയെ കൂടാതെ വോര്‍ക്കാടി സ്വദേശി അഹ്മദ് കുഞ്ഞി, ഇച്ചിലംപാടി സ്വദേശിനി ആഇശ എന്നിവര്‍ക്കും ഇതുപോലെ സമന്‍സെത്തിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ആഇശയുടെ പേര് രണ്ടിടത്ത് കാണാം. ബങ്കണ മഞ്ചേശ്വര്‍ സ്വദേശി ഹാജി അഹമ്മദ് ബാവ തെരഞ്ഞെടുപ്പിന് മുമ്പേ മരിച്ചതാണ്. വോട്ട് രേഖപ്പെടുത്താത്ത ഇദ്ദേഹത്തിന്റെ പേരും ലിസ്റ്റിലുണ്ട്.
പരിശോധിച്ച 26 വോട്ടര്‍മാരുടെ യാത്രാവിവരങ്ങളില്‍ നിന്ന് വോട്ടെടുപ്പു ദിവസമായ 2016 മേയ് 16നു ആറു പേര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്ന കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരുടെ വിവരങ്ങള്‍ കണ്ടെത്താന്‍ പരിശോധന തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Manjeshwaram, Election 2016, by-election, P.B. Abdul Razak, BJP, Muslim-league, High-Court, Death, news, Top-Headlines, Politics, Political party, K.Surendran, K Surendran mentioned 6 expired persons, among them three are go for summons