city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Verdict | കെ സുരേന്ദ്രൻ കാസർകോട്ടെത്തി; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കോടതി വിധി നിർണായകം ​​​​​​​

K Surendran arrives in Kasaragod; Court verdict crucial in Manjeshwaram election bribery case
Photo Credit: Facebook/ K Surendran

● മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ ബിഎസ്‌പി സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ് 
● സുരേന്ദ്രനും മറ്റുപ്രതികളും കോടതിയിലെത്തണമെന്ന് ഉത്തരവിട്ടിരുന്നു.
● ജില്ലാ പ്രിൻസിപൽ സെഷൻസ് കോടതിയാണ് ശനിയാഴ്ച വിധി പറയുന്നത്‌

കാസർകോട്: (KasargodVartha) മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നിന്നും ഒഴിവാക്കണമെന്ന്‌ കാട്ടി മുഖ്യപ്രതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുൾപ്പെടെ നൽകിയ വിടുതൽ ഹർജി ശനിയാഴ്ച ഉച്ചയോടെ കോടതി പരിഗണിക്കും. നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടതിനാൽ ഹാജരാകുന്നതിനായി കെ സുരേന്ദ്രൻ രാവിലെ തിരുവനന്തപുരം-മംഗ്ളുറു എക്സ്പ്രസിൽ കാസർകോട്ടെത്തി. 

കോടതിയുടെ ശനിയാഴ്ചത്തെ വിധി നിർണായകമാകും. കേസ് നിലനിൽക്കില്ലെന്ന് കാണിച്ച് സുരേന്ദ്രൻ   ഫയൽ ചെയ്ത ഹർജിയിലാണ് ജില്ലാ പ്രിൻസിപൽ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയുന്നത്‌. സുരേന്ദ്രനും മറ്റുപ്രതികളും കോടതിയിലെത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ തട്ടികൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിക്കുകയും ഇതിന് കോഴയായി പണവും മൊബൈൽ ഫോണും നൽകിയെന്നുമാണ് കേസ്. 

കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശനാണ് കോടതിയെ സമീപിച്ചത്. കേസ്‌ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ്‌സി-എസ്‌ടി അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

#KSurendran #BJPKerala #Manjeshwaram #ElectionBribery #KeralaPolitics #CourtVerdict

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia