പോസ്റ്റല്‍ വോടില്‍ വ്യാപക കൃത്രിമത്വം നടന്നെന്ന് കെ സുരേന്ദ്രൻ
പത്തനംതിട്ട: (www.kasargodvartha.com 08.04.2021) നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷനും, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍.
സംസ്ഥാനത്ത് പോസ്റ്റല്‍ വോടില്‍ വ്യാപക കൃത്രിമത്വം നടന്നെന്നാണ് സുരേന്ദ്രന്റെ ആരോപണം. പോസ്റ്റല്‍ വോടുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പലയിടത്തും സീല്‍ ചെയ്ത പെട്ടികളിലല്ല പോസ്റ്റല്‍ വോടുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം സ്ഥാനാര്‍ഥികളെ അറിയിച്ചില്ല.
ബാക്കിയായ പോസ്റ്റല്‍ ബാലറ്റുകള്‍ എവിടെയാണെന്ന് അറിയാനുളള അവകാശം രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഉണ്ടാകണം. സംസ്ഥാനത്താകെ എത്ര പോസ്റ്റല്‍ ബാലറ്റുകള്‍ അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു, എത്ര ബാലറ്റുകള്‍ ബാക്കിയായി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Keywords: Pathanamthitta, Kerala, News, Vote, Niyamasabha-Election-2021, President, BJP, K.Surendran, Politics, Political Party, K Surendran alleges widespread fraud in postal vote.
< !- START disable copy paste -->