city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ സുരേന്ദ്രൻ പ്രതിയായ കോഴക്കേസ്; പരാതിക്കാരനായ വി വി രമേശനിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു; അന്വേഷണം തുടങ്ങി

കാസർകോട്: (www.kasargodvartha.com 09.06.2021) ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ പ്രതിയായ തെരെഞ്ഞടുപ്പ് കോഴക്കേസിൽ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, കെ സതീഷൻ്റെ നേതൃത്വത്തിൽ ബുധനാഴ്ച കേസിലെ പരാതിക്കാരനും മഞ്ചേശ്വരം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായിരുന്ന വിവി രമേശനിൽ നിന്ന് മൊഴി എടുത്തു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ ഒന്നര മണിക്കൂർ നേരം മൊഴിയെടുക്കൽ നീണ്ടു നിന്നു.

മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് നാമനിർദേശ പത്രിക പിൻവലിക്കാൻ 2.5 ലക്ഷം രുപയും 15,000 രൂപ വിലവരുന്ന മൊബൈൽ ഫോണും നൽകിയെന്ന്  വെളിപ്പെടുത്തിയിരുന്നു. തുടർന്ന് വിവി രമേശൻ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത ഹരജിയെ തുടർന്ന് കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ ബദിയടുക്ക പൊലീസിന് കോടതി നിർദേശം നൽകുകയായിരുന്നു.

കെ സുരേന്ദ്രൻ പ്രതിയായ കോഴക്കേസ്; പരാതിക്കാരനായ വി വി രമേശനിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു; അന്വേഷണം തുടങ്ങി

ഇതനുസരിച്ച് ബദിയടുക്ക പൊലീസ് സുന്ദരനിൽ നിന്ന് മൊഴി എടുക്കുകയും, കെ സുരേന്ദ്രനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കേസിൻ്റെ അന്വേഷണ പരിധി മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചതിനാൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മൊഴികളുടെ അന്വേഷണത്തിൽ കൂടുതൽ പ്രാദേശിക ബി ജെ പി നേതാക്കളെയും പ്രതിചേർക്കും.

Keywords:  Kerala, News, Kasaragod, Manjeshwaram, BJP, Political party, Politics, Case, Bribe, Police, Top-Headlines, K Surendran accused in bribery case; Crime Branch statement from complainant VV Ramesan; The investigation began.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia