city-gold-ad-for-blogger

കെ മണികണ്ഠന്‍ മത്സരിക്കുന്നത് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.11.2020) കെ മണികണ്ഠന്‍ മത്സരിക്കുന്നത് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷന്‍ സ്ഥാനാര്‍ഥിയായാണ് മണികണ്ഠനെ തീരുമാനിച്ചിരിക്കുന്നത്.

ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായാണ് മണികണ്ഠനെ പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം.

ഇതോടെ വരുന്ന നിയമസഭാ തെരെഞ്ഞടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ മണികണ്ഠന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കരിനിഴല്‍ വീണിരിക്കുകയാണ്.


കെ മണികണ്ഠന്‍ മത്സരിക്കുന്നത് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക്

ഉദുമ നിയോജക മണ്ഡലത്തില്‍ സി എച്ച് കുഞ്ഞമ്പുവായിരിക്കും മത്സരിക്കുകയെന്ന് ഏറെകുറേ ഉറപ്പിക്കുന്ന തീരുമാനമാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

സി പി എം ഉദുമ ഏരിയ സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡണ്ട്, യുവജന കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ മണികണ്ഠന്‍ പ്രവര്‍ത്തിച്ചിരുന്നു.


Keywords: Kasaragod, Kanhangad, Kerala, News, Politics, LDF, Election, Panchayath, Leader, K Manikandan is contesting for Kanhangad Bloke Panchayat

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia