city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് എയിംസിനായി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഒപ്പിട്ട സംയുക്ത നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി

കാസര്‍കോട്: (www.kasargodvartha.com 24.08.2021) എയിംസ് പ്രപോസലില്‍ കാസര്‍കോടിനെ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഒപ്പിട്ട സംയുക്ത നിവേദനം കാസര്‍കോട് എയിംസ് കൂട്ടായ്മ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഉന്നത ചികിത്സാ സംവിധാനവും രോഗ ഗവേഷണവും ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന കാസര്‍കോടിന് എയിംസ് അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
   
കാസര്‍കോട്ട് എയിംസിനായി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഒപ്പിട്ട സംയുക്ത നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി

എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, മുന്‍ എംപി പി കരുണാകരന്‍, എംഎല്‍എമാരായ എ കെ എം അശ്‌റഫ്, എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എം രാജാഗോപാലന്‍ എന്നിവര്‍ നിവേദനത്തില്‍ ഒപ്പുവെച്ചു.

കൂട്ടായ്മയുടെ ഭാരവാഹികളായ നാസര്‍ ചെര്‍ക്കളം, ഫറീന കോട്ടപ്പുറം, സുലൈഖ മാഹിന്‍, താജുദ്ദീന്‍ പടിഞ്ഞാര്‍ എന്നിവര്‍ ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ പിണറായിലെ വീട്ടിലെത്തിയാണ് നിവേദനം സമര്‍പിച്ചത്.

Keywords: K asaragod, Minister, Conducted Kasaragod, District, Politics, Members, Cherkala, Nellikunnu, Joint petition signed by representatives and political leaders for Kasaragod AIIMS handed over to CM.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia