സിപിഎം വനിതാ നേതാവിന്റെ മകള്‍ക്ക് ജോലി തരപ്പെടുത്തി നല്കി; പാര്‍ട്ടിയില്‍ വിവാദം
Sep 16, 2018, 11:40 IST
പെരിയ: (www.kasargodvartha.com 16.09.2018) സിപിഎം വനിതാ നേതാവിന്റെ മകള്‍ക്ക് ജോലി തരപ്പെടുത്തി നല്കിയതു സംബന്ധിച്ച് പാര്‍ട്ടിയില്‍ വിവാദം. പാര്‍ട്ടി ഉദുമ ഏരിയാ കമ്മിറ്റി അംഗവും തദ്ദേശസ്ഥാപന അധ്യക്ഷയുമായ നേതാവിന്റെ മകള്‍ക്കാണ് പെരിയ ആയമ്പാറയിലെ സിമെറ്റ് നഴ്സിംഗ് കോളജ് ഓഫീസില്‍ ജോലി തരപ്പെടുത്തി നല്‍കിയത്.
പ്രദേശത്തെ സിപിഎം ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ നല്കിയ പേരുകള്‍ പരിഗണിക്കാതെ വനിതാ നേതാവിന്റെ മകള്‍ക്കു ജോലി നല്‍കിയെന്നാണ് ആരോപണം. സിപിഎം നേതാവായ മുന്‍ എംഎല്‍എയുടെ സ്വാധീനവും നിയമനത്തിന് പിന്നിലുണ്ടെന്നാണ് സിപിഎം പ്രാദേശിക നേതാക്കള്‍ പറയുന്നത്. ഇതുകൂടാതെ വനിതാ നേതാവിന്റെ അടുത്ത ബന്ധുവിന് പെരിയ സാമൂഹികാരോഗ്യകേന്ദ്രം ഒ പി വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നല്കിയതും വിവാദത്തിനിടയാക്കിയിട്ടുണ്ട്.
ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയുടെ പേരു വരെ നഴ്സിങ് കോളജിലെ നിയമനത്തിനായി പരിഗണിച്ചിരുന്നു. ഇവരെയൊക്കെ തഴഞ്ഞ് വനിതാ നേതാവ് സ്വാധീനം ഉപയോഗിച്ച് മകള്‍ക്കു ജോലി തരപ്പെടുത്തിയെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, CPM, Woman, Leader, Political Party, Politics, Job, Controversy, Job for CPM leader's daughter; Controversy in Party.