KSU President | കെ എസ് യു പ്രസിഡണ്ടായി ജവാദ് പുത്തൂർ ചുമതലയേറ്റത് പൊലീസ് മർദനത്തിൻ്റെ പരുക്കിൽ നിന്നും മുക്തനാകും മുമ്പ്
Apr 24, 2023, 14:22 IST
കാസർകോട്: (www.kasargodvartha.com) കെ എസ് യു പ്രസിഡണ്ടായി ജവാദ് പുത്തൂർ ചുമതലയേറ്റത് പൊലീസ് മർദനത്തിൻ്റെ പരുക്കിൽ നിന്നും മുക്തനാകും മുമ്പ്. ഞായറാഴ്ച ഉച്ചയ്ക്ക് കാസർകോട് ഡിസിസി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിലാണ് മൊഗ്രാൽ പുത്തൂർ സ്വദേശി ജവാദ് കെ.എസ് യു ജില്ലാ പ്രസിഡണ്ടായി ചുമതലയേറ്റെടുത്ത്. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനാണ് സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ട് ആൻ സെബാസ്റ്റ്യൻ, ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ എന്നിവരുടെയും നിരവധി മറ്റ് നേതാക്കന്മാരുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റെടുക്കൽ.
ആറ് ദിവസം മുമ്പ് കെ എസ് യു പ്രവർത്തകർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർചിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് ജവാദിന് പൊലീസിൻ്റെ മർദനം ഏറ്റുവാങ്ങേണ്ടി വന്നത്. സംഘർഷത്തിനിടെ കെ എസ് യു പ്രവർത്തകരെ ലാതിചാർജ് ചെയ്യുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ബൂട്ടിട്ട കാലുകൊണ്ട് അടിവയറ്റിൽ ചവിട്ടി പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് ജവാദ് പറയുന്നു. കെ.എസ് യു പ്രവർത്തകർക്കെതിരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് പൊട്ടിയതിലും ജവാദിന് പരിക്കേറ്റിരുന്നു.
തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജവാദ് കഴിഞ്ഞ ദിവസമാണ് കാസർകോട്ടെത്തിയത്. എൻസിആർടി പാഠപുസ്തകത്തിൽ കാവിവത്കരണം നടത്തുന്നുവെന്നാരോപിച്ചായിരുന്നു കെ എസ് യു പ്രവർത്തകർ എജീസ് ഓഫീന്ന് മാർച് നടത്തിയത്. പരുക്ക് പൂർണമായും ഭേദമാകും മുമ്പാണ് ജവാദിന് ജില്ലാ പ്രസിഡണ്ട് പദവി ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത്. സമര പോരാട്ടത്തിൻ്റെ അനുഭവങ്ങൾ തന്നെയാണ് ജവാദിനെ പുതിയ പദവിയിലെത്തിച്ചത്. സ്കൂൾ കോളജ് പഠനത്തിനിടയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. കോഴിക്കോട് ലോ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയിട്ടുണ്ട് ജവാദ് ഇപ്പോൾ.