മുതിര്‍ന്ന ജനതാദള്‍ നേതാവ് പി. കോരന്‍ മാസ്റ്റര്‍ അന്തരിച്ചു
Jun 14, 2018, 09:23 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.06.2018) ജനതാദള്‍ (യു) പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാനും മുന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടുമായ തൃക്കരിപ്പൂരിലെ പി. കോരന്‍ മാസ്റ്റര്‍ (81) അന്തരിച്ചു. ഗ്രന്ഥാശാല സംഘം മുന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗമായിരുന്നു. തൃക്കരിപ്പൂരിന്റെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാര്‍ മേഖലയിലെ കരുത്തുറ്റ നേതാവായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിക്ക് സ്വവസതിയിലാണ് അന്ത്യം. മൃതദേഹം രാവിലെ ഒമ്പതിന് തൃക്കരിപ്പൂര്‍ കെ.എം.കെ.സ്മാരക കലാ സമിതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചക്ക് രണ്ട് മുതല്‍ തൃക്കരിപ്പൂര്‍ തങ്കയം മുഹമ്മദ് അബ്ദുര്‍ റഹ് മാന്‍ വായനശാലയിലും പൊതുദര്‍ശനത്തിനു വെക്കും. വൈകിട്ട് നാലു മണിക്ക് തങ്കയം സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. റിട്ട. അധ്യാപിക പി. കാര്‍ത്യായനിയാണ് ഭാര്യ. മക്കള്‍: രാജേഷ് (അധ്യാപകന്‍, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഷീന (വി.ഇ.ഒ, തൃക്കരിപ്പൂര്‍) ഷീജ (വില്ലേജ് ഓഫീസ്, കയ്യാര്‍), പരേതയായ ശ്രീജ. മരുമക്കള്‍: ദീപ (അധ്യാപിക, ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെറുവത്തൂര്‍), രമേഷ് കുമാര്‍ (റിട്ട. എയര്‍ ഫോഴ്‌സ്, സൂര്യ ഇലക്ട്രിക്കല്‍സ് മാവുങ്കാല്‍), പരേതനായ സുധീര്‍ കുമാര്‍. സഹോദരങ്ങള്‍: ചെമ്മരത്തി, പരേതരായ കുഞ്ഞമ്പു, ചിരി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Political party, Politics, Janata Dal leader P. Koran Master passes away
< !- START disable copy paste -->