കോൺഗ്രസ് നഗരങ്ങളിലല്ല ഗ്രാമങ്ങളിൽ; ഹൃദയഭൂമി കീഴടക്കി ജന ജാഗരണ്‍ അഭിയാന്‍ യാത്ര; കെ സി വേണുഗോപാലിനൊപ്പം പദയാത്രയില്‍ അണിനിരന്നത് ആയിരങ്ങള്‍; ഊരിലേക്ക് വഴിയില്ലാത്തതും ജീവിക്കാന്‍ തൊഴിലില്ലാത്തതും കേട്ട് പരിഹാരമുണ്ടാക്കാന്‍ പ്രയത്‌നിക്കുമെന്ന് ഉറപ്പ്; ഭക്ഷണം കഴിച്ചും ഊരില്‍ താമസിച്ചും കലാപരിപാടികള്‍ കണ്ടും ആദിവാസി - ദളിത് വിഭാഗത്തിലേക്ക് ഇറങ്ങിച്ചെന്ന് കോണ്‍ഗ്രസ്
Dec 6, 2021, 19:16 IST
തിരുവനന്തപുരം: (www.kasargodvartha.com 06.12.2021) മഹാരാഷ്ട്രയ്ക്ക് പിന്നാലെ കേരളത്തിലും കെ സി വേണുഗോപാൽ നയിക്കുന്ന ജനജാഗരണ്‍ അഭിയാന്‍ യാത്രയ്ക്ക് ഉജ്വല സ്വീകരണം. എഐസിസി ജനറല്‍ സെക്രടറിയുടെ യാത്ര തലസ്ഥാനത്തെ ഗ്രാമങ്ങളെ ഇളക്കി മറിച്ചു. പാങ്ങോട് കല്ലറ മുതല്‍ ഭരതന്നൂര്‍ വരെ നടന്ന പദയാത്രയില്‍ 5000ത്തിലേറെ പേരാണ് കെസി വേണുഗോപാലിനൊപ്പം അണി നിരന്നത്.
ഗ്രാമങ്ങളിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങളും കേന്ദ്ര-സംസ്ഥാന സർകാരുകളുടെ ഭരണ വൈകല്യം മൂലം അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിഭാവനം ചെയ്തതാണ് ഈ യാത്ര. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലാണ് യാത്ര നയിക്കുന്നത്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന ജന്‍ ജാഗരണ്‍ അഭിയാന്‍ യാത്രയുടെ ഭാഗമായി ഇത് രണ്ടാമത്തെ പരിപാടിയിലാണ് കെ സി വേണുഗോപാല്‍ എംപി നേതൃത്വം വഹിക്കുന്നത്. ആദ്യ പരിപാടി മഹാരാഷ്ട്രയിൽ മുംബൈ വാര്‍ധ ഗ്രാമത്തിലായിരുന്നു. അവിടെയും നൂറുകണക്കിന് ആദിവാസി ജനവിഭാഗങ്ങളാണ് കെസി വേണുഗോപാലിനെ വരവേറ്റത്.
തിരുവനന്തപുരത്ത് പാങ്ങോട് കല്ലറയിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പുഷ്പാര്‍ചന നടത്തിയാണ് പദയാത്ര തുടങ്ങിയത്. ഏഴ് കിലോമീറ്റര്‍ അപ്പുറമുള്ള ഭരതന്നൂരിലേക്കുള്ള യാത്രയില്‍ രണ്ടു കിലോ മീറ്റര്‍ നീളത്തില്‍ പ്രവര്‍ത്തകരും യാത്രയില്‍ അണി നിരന്നു. രാത്രി വൈകി ഭരതന്നൂരിലെത്തിയ പദയാത്രയ്ക്ക് ശേഷം മലയോര മേഖലയിലെ പ്രദേശവാസികള്‍ക്കൊപ്പമായിരുന്നു ഭക്ഷണവും താമസവും. ഭരതന്നൂരില്‍ കെസി വേണുഗോപാലിനെ കാത്തിരുന്നത് നൂറുകണക്കിന് ആദിവാസികളും ദളിതരുമായിരുന്നു.
അടുത്ത ദിവസം രാവിലെ പ്രഭാതഭേരിയെന്ന പേരില്‍ പ്രദേശവാസികളുമായി സംവാദം നടത്തി. അവരുടെ പ്രശ്‌നങ്ങള്‍ അറിയുകയും കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ നയങ്ങളിലൂടെ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു പ്രഭാതഭേരിയുടെ ലക്ഷ്യം.
പ്രഭാത ഭേരിക്ക് മുന്നോടിയായി പാങ്ങോട് പഞ്ചായത്തിലെ കരിങ്ങോട് അംബേദ്കര്‍ കോളനിയിലേക്ക് വേണുഗോപാല്‍ എത്തി. ഊരുകളിലെത്തിയ അദ്ദേഹത്തോട് സങ്കടങ്ങളുടെ ഭാണ്ഡകെട്ട് തന്നെ അവർ അഴിച്ചു. ഊരുകളിലേക്ക് നല്ല വഴിയിയോ റോഡോ ഇല്ലാത്തും തൊഴിലില്ലായ്മയും വേണുഗോപാലിനോട് അവര്‍ തുറന്നു പറഞ്ഞു.
എല്ലാം കേട്ട് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പും നല്‍കി ആദിവാസി ദളിത് സംഗമ വേദിയിലേക്കാണ് നീങ്ങിയത്. അവിടെ അഞ്ഞൂറിലേറെ പേരാണ് കെ സിയെ കാത്തിരുന്നത്. നേരെ വേദിയിലേക്ക് കയറാതെ അവിടെ കൂടി നിന്നവരുടെ പരാതിയും പരിഭവവും അവിടെ നിന്നു കൊണ്ടു തന്നെ അദ്ദേഹം കേട്ടു.
നേതാക്കള്‍ മാത്രമല്ല വേദിയില്‍ ഇരിക്കേണ്ടത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടി വേണമെന്ന് വേണുഗോപാൽ നിര്‍ദേശം നൽകി. കൊച്ചുഅടുപ്പുപാറ ഊരുമൂപ്പന്‍ പ്രഭാകരന്‍ കാണി ഉള്‍പെടെ പലരെയും വേദിയുടെ മുന്‍നിരയില്‍ തന്നെ ഇരുത്തി. ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അവരുടെ കൂട്ടത്തില്‍ നിന്നുള്ളവരെത്തി അവതരിപ്പിച്ചു.
ചിലരാകട്ടെ എഴുതിതയ്യാറാക്കിയ പരാതികള്‍ വേണുഗോപാലിന് നിവേദനമായി സമര്‍പിച്ചു. എല്ലാവരുടെയും പ്രശ്‌നങ്ങള്‍കേട്ട് കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ വീഴ്ചകള്‍ അവരെ ബോധ്യപ്പെടുത്തി.
നഗര കേന്ദ്രങ്ങളിലെ പാര്‍ടി സമരങ്ങളില്‍ നേതാക്കള്‍ മാത്രം പങ്കെടുക്കുമ്പോള്‍ സാധാരണക്കാരുടെ പങ്കാളിത്തം കുറയുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് രാജ്യത്തെ പൊതു സ്ഥിതി അവരെ ബോധ്യപ്പെടുത്താന്‍ ജന്‍ ജാഗരണ്‍ അഭിയാന്‍ യാത്ര നടത്താൻ നേതൃത്വം തീരുമാനിച്ചത്. ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിലൂടെ അവരുടെ ഹൃദയം കവരാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് നേതൃത്വത്തിൻ്റെ പ്രതീക്ഷ. അതേസമയം തന്നെ നേതാക്കളല്ല, എല്ലാത്തിനും മുകളില്‍ പാര്‍ടി തന്നെയെന്ന സന്ദേശം നല്‍കാനും ഇത്തരം പരിപാടികളിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

Keywords: Kerala, News, Thiruvananthapuram, Kerala-yathra, Visit, Political party, Politics, Congress, MP, Leader, Janajagaran campaign led by KC Venugopal received warm welcome.
< !- START disable copy paste -->